തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ചിത്രീകരണം ദേവസ്വം ബോർഡ് ചുമതലപ്പെടുത്തുന്ന ഫോട്ടോഗ്രാഫർമാരെ കൊണ്ട് മാത്രം ചെയ്യിക്കാനുള്ള നീക്കം കേരളത്തിലെ ഫോട്ടോഗ്രാഫി മേഖലയിലെ ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെടുവാന്‍ കാരണമാകുമെന്നും സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും കെ. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹങ്ങളുടെ ഫോട്ടോ ദേവസ്വം ബോര്‍ഡ് നേരിട്ട് എടുക്കുവാനുള്ള തീരുമാനത്തിനെതിരെ ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.