അഞ്ചു വിമാനങ്ങളിലായി 72 പ്രവാസികള്‍കൂടി എത്തി ; ഇതുവരെ 98 വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 1109 പേര്‍ എത്തിയിട്ടുണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി അഞ്ചു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 72 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 41 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 31 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ അഞ്ച് സ്ത്രീകളും 12 പുരുഷന്‍മാരും നാലു കുട്ടികളും ഉള്‍പ്പെടെ 21 പത്തനംതിട്ട ജില്ലക്കാരാണെത്തിയത്. ഇവരില്‍ 15 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും ആറു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ദോഹ-കൊച്ചി വിമാനത്തില്‍ നാല് സ്ത്രീകളും നാലു പുരുഷന്‍മാരും മൂന്നു കുട്ടികളും ഉള്‍പ്പെടെ ജില്ലക്കാരായ 11 പേരാണ് എത്തിയത്. ഇവരില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററിലും പത്തുപേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ബഹ്റിന്‍-കോഴിക്കോട് വിമാനത്തില്‍ ജില്ലക്കാരായ ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരും ഉള്‍പ്പെടെ മൂന്നുപേരാണെത്തിയത്. ഇവര്‍ മൂന്നുപേരും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
ദുബായ്-തിരുവനന്തപുരം വിമാനത്തില്‍ അഞ്ചു സ്ത്രീകളും പത്തു പുരുഷന്‍മാരും ആറു കുട്ടികളും അടക്കം ജില്ലക്കാരായ 21 പേരാണെത്തിയത്. ഇവരില്‍ 15 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ആറുപേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു.

കുവൈറ്റ്-കൊച്ചി വിമാനത്തില്‍ ഏഴു സ്ത്രീകളും അഞ്ചു പുരുഷന്‍മാരും നാലു കുട്ടികളും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ 16 പേരാണെത്തിയത്. ഇവരില്‍ ഏഴുപേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 98 വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 1109 പേര്‍ എത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...