കല്ലേലിക്കാവിൽ അക്ഷര പൂജയും ആയുധപൂജയും വിജയ ദശമി പൂജയും നടക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം)
നവരാത്രി മഹോത്സവം, അക്ഷര പൂജ, പുസ്തകപൂജവെയ്പ്പ്, ദുർഗ്ഗാഷ്ടമി, ആയുധപൂജ, മഹാനവമി, പൂജയെടുപ്പ്, വിജയദശമി, വിദ്യാരംഭം കുറിക്കൽ, വിദ്യാദേവീപൂജ എന്നിവ 29 തിങ്കൾ മുതൽ ഒക്ടോബർ 2 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ആചാര അനുഷ്ടാനത്തോടെ പൂർണമായ പ്രകൃതി സംരക്ഷണ പൂജയോടെ നടക്കും. സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ അക്ഷര പൂജയും പുസ്തക പൂജവെയ്പ്പും ദീപനമസ്ക്കാരവും ദീപ കാഴ്ചയും നടക്കും.

30ന് ചൊവ്വാഴ്ച്ച വന ദുർഗ്ഗാഷ്ടമിയും ആയുധ പൂജയും ഒക്ടോബർ1 ബുധനാഴ്ച മഹാനവമി പൂജയും ഒക്ടോബർ 2 വ്യാഴാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 4 മണിയ്ക്ക് മല ഉണർത്തൽ, കാവ് ഉണർത്തൽ, താംബൂല സമർപ്പണത്തോടെ 999 മലയ്ക്ക് കരിക്ക് പടേനി സമർപ്പണം. തുടർന്ന് ഉപ സ്വരൂപ പൂജ, വാനര ഊട്ട് മീനൂട്ട് പ്രഭാത പൂജ എന്നിവയ്ക്ക് ശേഷം അക്ഷര പൂജയെടുപ്പും വിജയദശമി പൂജ, വിദ്യാരംഭം കുറിക്കൽ, വിദ്യാദേവീപൂജ എന്നിവ നടക്കും. ഒൻപതു ദേവീഭാവങ്ങളെ ഉണർത്തിച്ച് പരാശക്തി അമ്മ വന ദുർഗ്ഗ അമ്മ പീഠത്തിൽ വിശേഷാൽ പൂജകൾ സമർപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...

കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ്...

0
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി...

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...