പത്തനംതിട്ട : അക്ഷയ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വയലത്തല സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ നടന്ന ആഘോഷപരിപാടി ജില്ലാകളക്ടര്‍ എ ഷിബു ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സാക്ഷരതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷയകേന്ദ്രം ആവിഷ്‌ക്കരിച്ചത്. ചെറിയ സേവനങ്ങള്‍ മാത്രം ലഭ്യമായിരുന്ന അക്ഷയകേന്ദ്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍സേവനങ്ങളുടെ അടിത്തറയായി മാറി. ജീവിതസായാഹ്നത്തിലെത്തിയവര്‍ക്കൊപ്പം അക്ഷയ കേന്ദ്രത്തിന്റെ ജില്ലാതലആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചത് ഏറെ അഭിനന്ദനാര്‍ഹമാണെന്നും അവര്‍ക്ക് ഒത്തുകൂടാനും ഒരുമിച്ചാഘോഷിക്കാനും ഇതൊരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു. വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ജില്ലാ കളക്ടര്‍ വസ്ത്രംവിതരണം ചെയ്തു. ജില്ലാ പ്രോജക്ട് മാനേജര്‍ കെ ധനേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.വി ഷീബ, വൃദ്ധമന്ദിരം സൂപ്രണ്ട് ഒ. എസ് മീന, തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.