ഗസ്സ സിറ്റി: ഖാൻ യൂനിസിന് പടിഞ്ഞാറ് അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടു.മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. യുദ്ധ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരെയും ഇസ്രായേൽ സേന വെറുതെ വിട്ടില്ല. കൊല്ലപ്പെട്ട 90 പേരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവർക്ക് ആശുപത്രികളിൽ ആവശ്യമായ ചികിൽസ പോലും നൽകാൻ കഴിയുന്നില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിന്‍റെ മുതിർന്ന സൈനിക കമാൻഡർ മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, ഇതു തെറ്റാണെന്നും സാധാരണക്കാർക്കുനേരെയാണ് ഇസ്രായേലിന്റെ ആക്രമണമെന്നും ഹമാസ് പ്രതികരിച്ചു.
ഹമാസിന്‍റെ മുതിർന്ന സൈനിക കമാൻഡർ മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, ഇതു തെറ്റാണെന്നും സാധാരണക്കാർക്കുനേരെയാണ് ഇസ്രായേലിന്റെ ആക്രമണമെന്നും ഹമാസ് പ്രതികരിച്ചു. അന്തർദേശീയ സമൂഹം ശക്തമായി രംഗത്തിറങ്ങിയില്ലെങ്കിൽ ഗസ്സയിലും പുറത്തും ആപൽക്കരമായ സാഹചര്യമാകും രൂപപ്പെടുകയെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. മാരകശേഷിയുളള ബോംബുകളാണ് ഇസ്രായേൽ സൈന്യം ഗസ്സയിൽ ഉപയോഗിക്കുന്നതെന്ന് യു.എൻ മനുഷ്യാവകാശ സമിതി കുറ്റപ്പെടുത്തി.