ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 60 ലക്ഷം രൂപയുടെ ടെണ്ടർ വിളിച്ച് പൊതുമരാമത്ത് വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 60 ലക്ഷം രൂപയുടെ ടെണ്ടർ വിളിച്ച് പൊതുമരാമത്ത് വകുപ്പ്. രാജ് നിവാസ് മാർഗിലെ ബംഗ്ലാവ് നമ്പർ ഒന്നിൽ ഇലക്ട്രിക് ഉപകരണങ്ങൾ സജ്ജീകരിക്കുന്ന ജോലികളാണ് പ്രധാനമായും ടെണ്ടറിലുള്ളത്. ജൂലെ നാലിന് ടെണ്ടർ തുറന്നാൽ ജോലി എൽപ്പിക്കപ്പെടുന്ന കരാറുകാർ രണ്ട് മാസത്തിനകം എല്ലാം പൂർത്തിയാക്കണം. രാജ് നിവാസ് മാർഗിലെ ഒന്നും രണ്ടും ബംഗ്ലാവുകൾ രേഖ ഗുപ്തയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഒന്നാം ബംഗ്ലാവിൽ താമസിക്കുകയും രണ്ടാമത്തേത് ക്യാമ്പ് ഓഫീസായി ഉപയോഗിക്കുകയും ചെയ്യും. ജൂൺ 28ന് പുറത്തിറക്കിയ ടെണ്ടർ അനുസരിച്ച് 9.3 ലക്ഷം രൂപയ്ക്ക് അഞ്ച് ടെലിവിഷനുകൾ, 7.7 ലക്ഷത്തിന് 14 എ.സികൾ 5.74 ലക്ഷത്തിന് 14 സിസിടിവി ക്യാമറകൾ എന്നിവയും രണ്ട് ലക്ഷം രൂപയ്ക്ക് യുപിഎസ് സംവിധാനവും സ്ഥാപിക്കണം.

ഇവയ്ക്ക് പുറമെ 1.80 ലക്ഷത്തിന് 23 സീലിങ് ഫാനുകൾ, 85,000 രൂപയുടെ ഒ.റ്റി.ജി ഓവൻ, 77,000 രൂപയുടെ ഓട്ടോമാറ്റിക് വാഷിങ് മെഷീൻ, 60,000 രൂപയുടെ ഡിഷ് വാഷർ, 63,000 രൂപയുടെ ഗ്യാസ് സ്റ്റൗ, 32,000 രൂപയുടെ ഓവനുകൾ, 91,000 രൂപയ്ക്ക് ആറ് ഗീസറുകൾ എന്നിവയും സ്ഥാപിക്കണം. ഇതിന് പുറമെ 115 ലൈറ്റുകൾ, വാൾ ലൈറ്റുകൾ, ഹാഹിങ് ലൈറ്റുകൾ എന്നിങ്ങനെയുള്ള അലങ്കാര വിളക്കുകൾ വേറെയും. ഇവയെല്ലാം കൂടി 6.03 ലക്ഷം രൂപയാണ് ടെണ്ടറിൽ പറയുന്നത്. നിലവിൽ ഷാലിമാർ ബാഗ് ഹൗസിലാണ് രേഖ ഗുപ്ത താമസിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...