Monday, May 6, 2024 7:00 am

കണ്ടെത്തിയ മൃതദേഹം അലന്റേതല്ലെന്നു ബന്ധുക്കൾ ; വീണ്ടും തെരച്ചിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൂട്ടിക്കൽ ഉരുൾപൊട്ടലിൽ തെരച്ചിലിൽ ലഭിച്ച അലൻ എന്ന വിദ്യാർഥിയുടെ മൃതദേഹം മാറിയതായി സംശയം. മൃതദേഹം അലന്റേതെന്ന് സ്ഥിരീകരിച്ചതിനാൽ ഇന്നലെ പോസ്റ്റ്മോർട്ടത്തിന് അയച്ചിരുന്നു. ശരീരഭാഗങ്ങളാണ് ഒരു സ്ഥലത്തുനിന്നു ലഭിച്ചത്. എന്നാൽ മൃതദേഹത്തിനൊപ്പം ലഭിച്ച കാൽപാദം അലന്റേതല്ലെന്നു കണ്ടെത്തി.

ശരീരഭാഗങ്ങൾ ലഭിച്ച താളുങ്കലിൽ തെരച്ചിൽ തുടങ്ങി. ഒരാൾകൂടി അപകടത്തിൽപെട്ടതാണെന്നു സംശയം. മൃതദേഹം അലന്റേതല്ലെന്നു ബന്ധുക്കൾ പറഞ്ഞു. എന്നാൽ കാൽപാദം മാത്രമാണ് മാറിയതെന്നാണ് അധികൃതരുടെ വിശദീകരണം. പ്ലാപ്പള്ളി ആറ്റുചാലിൽ ജോബിയുടെ മകനാണ് അലൻ. അലന്റെ അമ്മ സോണിയയും അപകടത്തിൽ മരിച്ചിരുന്നു.

ദുരന്തത്തിൽ മരിച്ച മാർട്ടിന്റെ കുടുംബത്തിലെ ആറു പേരുടെ സംസ്കാരം കാവാലിപ്പള്ളിയിൽ നടക്കും. കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖല ശുചീകരണ നടപടികളിലേക്ക് കടന്നു. വീടുകളിലും കടകളിലും ചെളി കയറി അടിഞ്ഞു. സന്നദ്ധ സംഘടനകളും സഹായത്തിനുണ്ട്. വലിയ ടാങ്കറുകൾ കൊണ്ടുവന്ന് മോട്ടർ ഉപയോഗിച്ച് ചെളി അടിച്ചുകളയുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ ; 93 മണ്ഡലങ്ങളിൽ ജനം വിധിയെഴുതും

0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ. 93 മണ്ഡലങ്ങൾ നാളെ...

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

0
ന്യൂഡല്‍ഹി: ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ...

സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്....

കള്ളക്കടൽ ഭീഷണി : കേരള തീരത്ത് ഇന്ന് ഓറഞ്ച് അലർട്ട് ; ‘ബീച്ചിലേക്കുള്ള യാത്രയും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള...