Thursday, July 3, 2025 7:01 pm

അലനും താഹയ്ക്കുമെതിരായ യു.എ.പി.എ കേസ് കേരളാ പോലീസിന് തിരികെ നല്‍കാന്‍ മുഖ്യമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പന്തീരങ്കാവ് യു.എ.പി.എ കേസ് കേരള പോലീസിന് തിരികെ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത് രാഷ്ട്രിയ സമ്മർദ്ദങ്ങൾക്കൊടുവിൽ. സി.പി.എം കോഴിക്കോട് ജില്ല നേതൃത്വത്തിന്റെ നിരന്തര ഇടപെടലിനൊപ്പം പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെയുണ്ടായ ന്യൂനപക്ഷ പിന്തുണ കുറയുമോ എന്ന ആശങ്കയും മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലിന് പിന്നിലുണ്ടെന്നാണ് വിവരം. പാർട്ടി അംഗങ്ങളായ അലനും താഹയ്ക്കുമെതിരായ യു.എ.പി.എ കേസിൽ മുഖ്യമന്ത്രി ഇന്നലെ സ്വീകരിച്ച നിലപാടാണിത്.

നിയമസഭയിൽ ഈ നിലപാട് സ്വീകരിച്ച് ഒരു ദിവസം കഴിയുന്നതിന് മുമ്പ് പിണറായി വിജയൻ അമിത് ഷായ്ക്ക് കത്തയച്ചതിന് പിന്നിൽ നിരവധി രാഷ്ട്രീയ കാര്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് കത്തയക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും അതല്ല പ്രധാന കാരണം. കത്തയച്ചതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സി.പി.എം കോഴിക്കോട് പാർട്ടി നേതൃത്വത്തിന്റെ സമ്മർദ്ദമാണ്. ഇടതുപക്ഷ കുടുംബങ്ങളിൽ നിന്നുളള പാർട്ടി അംഗങ്ങളായ യുവാക്കളുടെ രക്ഷിതാക്കൾക്കുണ്ടായ ആശങ്ക സംസ്ഥാന നേതൃത്വത്തെ ജില്ല നേതൃത്വം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനൻ കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്തുണ്ടായിരുന്നു. ഇക്കാര്യത്തിൽ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ശക്തമായ എതിർപ്പ് നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചതായും വിവരമുണ്ട്. രണ്ടാമത് പൗരത്വ വിഷയത്തോടെ ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ രാഷ്ട്രീയ മേൽക്കൈ നഷ്ടപ്പെടരുതെന്ന ചിന്തയും മുഖ്യമന്ത്രിയെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം കേസ് തിരികെ തരണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടാലും നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അത് അംഗീകരിക്കുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി...

0
കൊല്ലം : ജില്ലയിലെ മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള...

ആരോഗ്യ – വൈദ്യുതി മേഖലകളിൽ പിണറായി സർക്കാർ സമ്പൂർണ്ണ പരാജയം : രമേശ് ചെന്നിത്തല

0
പത്തനംതിട്ട : സംസ്ഥാനത്തെ ആരോഗ്യ - വൈദ്യുതി മേഖലകൾ ഇടതുപക്ഷ സർക്കാരിന്റെ...

ഇടതുപക്ഷ സർക്കാരിൻ്റെ ആരോഗ്യരംഗത്തെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ബിന്ദു ; വെൽഫെയർ പാർട്ടി

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ ബിന്ദു എന്ന സ്ത്രീ കെട്ടിടം തകർന്നുവീണ്...

തൃശൂർ അളഗപ്പനഗര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപം കെട്ടിടം തകര്‍ന്നു വീണു

0
തൃശൂർ: അളഗപ്പനഗര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപം കെട്ടിടം തകര്‍ന്നു വീണു. കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന...