ലാൻഡിങ്ങിനിടെ തെന്നിമാറി റോഡിൽ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളര്‍ന്നു ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഇസ്താംബുൾ : തുര്‍ക്കിയിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി റോഡിൽ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളര്‍ന്നു. 171 യാത്രക്കാരും ആറ് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. 121 പേര്‍ക്ക് പരിക്കേറ്റു. ശക്തമായ മഴയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിനകത്ത് നിന്ന് തീ പടര്‍ന്ന് പിടിച്ചെങ്കിലും പെട്ടെന്ന് തന്നെ അണയ്ക്കാനായത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടര്‍ന്ന് ഇസ്താംബുളിലെ സബീന ഗോകര്‍ വിമാനത്താവളം അടച്ചു.

പെഗാസസ് എയര്‍ലൈന്‍സിന്റെ ജെറ്റാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ 20 വിദേശികളുമുണ്ടായിരുന്നു. ചിറകുകളില്‍ കയറിയാണ് നിരവധി യാത്രക്കാര്‍ രക്ഷപ്പെട്ടത്. അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. പൈലറ്റുമാരായ തുര്‍ക്കി പൗരനും ദക്ഷിണ കൊറിയന്‍ പൗരനും ഗുരുതരമായി പരിക്കേറ്റു. 2018ലും പെഗാസസ് ബോയിംഗ് 737 വിമാനം ത്രബ്സോണ്‍ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് തെറ്റി കടലിന് തൊട്ടടുത്ത് എത്തിയിരുന്നു. അന്ന് ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...