പത്തനംതിട്ട : സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനില്‍ വ്യാപാരികളും. പത്തനംതിട്ട അലങ്കാര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ് പ്രസിഡന്റ് ശശി ഐസക്ക് ഉത്ഘാടനം ചെയ്തു.
കൊറോണ എന്ന മാരക രോഗത്തില്‍നിന്നും രക്ഷനേടുവാന്‍ വൈറസിനെ പ്രതിരോധിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളു. ദിവസേന ആയിരക്കണക്കിന് ആളുകള്‍ കയറിയിറങ്ങുന്ന അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്വവും കടമയും ഓര്‍മ്മിച്ചുകൊണ്ടാണ് ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ആദ്യം ആരംഭിച്ചതെന്ന് മാനേജിംഗ് പാർട്ണർ മുനീര്‍ അലങ്കാര്‍ പറഞ്ഞു.
അബാന്‍ ജംഗ്ഷനിലെ അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനു മുമ്പില്‍ സ്ഥാപിച്ച കിയോസ്ക് പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം. കൈകള്‍ കഴുകി ശുദ്ധമാക്കുന്നതിനുള്ള എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ടാകും. ചടങ്ങില്‍ യുണിറ്റ് ജനറല്‍ സെക്രട്ടറി റ്റി.റ്റി അഹമ്മദ്, എന്‍.എ നൈസാം, അബു നവാസ്, എം.എ.കെ ആസാദ്, അലങ്കാര്‍ പാർട്ണർ അനൂപ് എന്നിവര്‍ പങ്കെടുത്തു.