കരുനാഗപ്പള്ളി : തീരദേശ പഞ്ചായത്തായ ആലപ്പാട് ശക്തമായ കടല്‍ കയറ്റം. തിരമാലകള്‍ ശക്തമായടിച്ച് കടല്‍ഭിത്തിക്ക് മുകളിലുടെ വെള്ളം നിരന്ന് ഒഴുകയാണ്.
കനത്ത മഴയും ശക്തമായ കാറ്റും തീരദേശത്ത് ആഞ്ഞടിക്കുകയാണ്. ചെറിയഴീക്കല്‍, പറയകടവ്, ശ്രായിക്കാട് ഭാഗങ്ങളിലാണ് ശക്തമായ തിരമാലകള്‍ ആഞ്ഞടിക്കുന്നത്. ശ്രായിക്കാട് തീരദേശ റോഡ് തകരുന്ന രീതിയില്‍ തിരമാല പതിക്കുകയാണ്. ചെറിയഴീക്കല്‍ പ്രദേശത്ത് വലിയ കടലാക്രമണമാണ് നേരിടുന്നത്. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്. കരുനാഗപ്പള്ളി തഹസീല്‍ദാരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.