ആലപ്പുഴ : തോട്ടപ്പള്ളിയിൽ ദേശീയപാതയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ യദുകൃഷ്ണൻ, അപ്പു എന്നിവരാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്തേക്ക് പോയ ലോറി എതിരെ വന്ന ഇവരുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഐസ് പ്ലാന്റ് ജീവനക്കാരായിരുന്നു ഇരുവരും. അപ്പുവിന് 23 വയസും, യദുകൃഷ്ണന് 24 വയസുമായിരുന്നു പ്രായം.
ആലപ്പുഴയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
RECENT NEWS
Advertisment