ബുധനൂരില്‍ സാറ്റലൈറ്റ് ഡിഷ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ബുധനൂരില്‍ സാറ്റലൈറ്റ് ഡിഷ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പരിക്കേറ്റ വീട്ടുടമസ്ഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനൂര്‍ പെരിങ്ങാട് തോപ്പില്‍ ചന്തക്കു സമീപം കുറിഞ്ഞിത്തറ താഴ്ചയില്‍ നിധീഷ് ഭവനത്തില്‍ നിധീഷ് കുമാര്‍ (36) ആണ് മരിച്ചത്. ടി.വി ഡിഷ്  വില്‍ക്കുന്ന സ്ഥാപന ഉടമയാണ്. പരിക്കേറ്റ ബുധനൂര്‍ കടമ്പൂര്‍ താളുകാട്ട് വര്‍ഗീസിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം. കടമ്പൂരില്‍ പുതിയതായി നിര്‍മ്മിച്ച വീട്ടില്‍  ടിവി ഡിഷ് സ്ഥാപിക്കുന്നതിനിടെയാണ് നിധീഷിന് ഷോക്കേറ്റത്. വര്‍ഗീസ് സഹായിയായി നില്‍ക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നിധീഷിനെ രക്ഷിക്കാനായില്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതരായ അച്ചന്‍കുഞ്ഞ്-ജഗദമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ – സുനിത. സഹോദരന്‍ -അനീഷ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...