ആലപ്പുഴ : ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. ഇന്നലെ മാത്രം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 102 പേര്‍ക്കാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം 100 കടക്കുന്നത്. മുന്‍ ദിവസങ്ങളിലും ക്രമാനുഗതമായ വര്‍ധനയാണു കാണുന്നത്. ടിപിആറിലും കാര്യമായ കുറവില്ല. ഇന്നലെയും 10നു മുകളിലായിരുന്നു ടിപിആര്‍.
ഒരാഴ്ച കൊണ്ടുതന്നെ കോവിഡ് ബാധിതരുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. രണ്ടാം തീയതി ജില്ലയില്‍ 40 പേര്‍ക്കാണു രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 102 ആയി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ അത്ര കാര്യമായി എടുത്തിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരിടത്തും ഇക്കാര്യത്തില്‍ പരിശോധന പോലുള്ള നടപടികളില്ലാത്തത് പ്രധാന കാരണമാണ്.