ആലപ്പുഴ : സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിതല അച്ചടക്ക നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ രാഘവനെ തരംതാഴ്ത്തി. ജില്ലാ കമ്മിറ്റിയിലേക്കാണ് താരംതാഴ്ത്തിയത്. ചാരുംമൂട് മുന്‍ ഏരിയ സെക്രട്ടറിയും നൂറനാട് പടനിലം സ്‌കൂള്‍ മാനേജറുമായ കെ മനോഹരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
നൂറനാട് പടനിലം സ്‌കൂള്‍ ഗ്രൗണ്ട് ക്രമക്കേടിലെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. 1.63 കോടിയുടെ ക്രമക്കേട് സംബന്ധിച്ചായിരുന്നു പാര്‍ട്ടിതല അന്വേഷണം നടന്നത്. വിഷയത്തില്‍ ഇരുവര്‍ക്കും ക്രമക്കേടില്‍ പങ്കുള്ളതായി അന്വേഷണ സമിതി വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.