ജുബൈല്‍: ആലപ്പുഴ സ്വദേശി ജുബൈലില്‍ ഹൃദയാഘാതം മൂലം മരിച്ചു. ജുബൈലിലെ ഐ.ടി.എച്ച് കമ്പിനി മാനേജര്‍ ആര്യാട് മണ്ണഞ്ചേരി സ്വദേശി അബ്ദുല്‍ കലാം (55) ആണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചക്ക് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതാണ്. വൈകീട്ട് കുടുംബം ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചലനം നഷ്ടപ്പെട്ടിരുന്നു. ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ – ജാസ്മിൻ. മകൻ: മാഹീൻ.
ആലപ്പുഴ സ്വദേശി ജുബൈലില്‍ ഹൃദയാഘാതം മൂലം മരിച്ചു
RECENT NEWS
Advertisment