സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ സി രൈരുനായര്‍ (98) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ ധര്‍മ്മടം  മേലൂര്‍ പുറത്തലത്ത് തറവാട്ടില്‍ (ജഡ്ജി ബംഗ്ലാവ്) സി രൈരുനായര്‍ (98) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് കോഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം.

പിണറായിയിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച രൈരു നായര്‍ വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി. പതിനാറാം വയസില്‍ ഗാന്ധിജിയെ കാണാന്‍ വാര്‍ധയിലെത്തി. ഒരു വര്‍ഷം അവിടെ താമസിച്ചു. നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി ബന്ധപ്പെട്ടത് വാര്‍ധ ജീവിതകാലത്താണ്. ത്രിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ വളണ്ടിയറായിരുന്നു. 1939ല്‍ നാട്ടിലേക്ക് മടങ്ങിയെത്തി.

കോഴിക്കോട് താലൂക്ക് റേഷനിങ്ങ് ഓഫീസില്‍ എന്‍ക്വയറി ഓഫീസറായും നല്ലളം പിസിസി സൊസൈറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1955 മുതല്‍ അഞ്ച് വര്‍ഷം മലേഷ്യയില്‍ എല്‍ഐസി ഏജന്റായിരുന്നു. 1961ല്‍ നാട്ടിലെത്തി കോഴിക്കോട് കാലിക്കറ്റ് മെഡിക്കല്‍ ഹാള്‍ എന്ന സ്ഥാപനം തുടങ്ങി.

പി കൃഷ്ണപിള്ള മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു. പിണറായിയില്‍ തേര്‍ളയില്‍ രൈരു നായരുടെയും ചാത്തോത്ത് മാധവി അമ്മയുടെയും മകനായി 1922 ഫെബ്രുവരി 10നാണ് ജനനം. തലശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിലും മലബാര്‍ കൃസ്ത്യന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം.

സംസ്‌കാരം നാളെ 12 മണിക്ക് വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഭാര്യ: നാരായണിക്കുട്ടിയമ്മ. മക്കള്‍: പ്രദീപ് കുമാര്‍ (മലേഷ്യ), പ്രവീണ(കോഴിക്കോട്), പ്രസന്ന ( ഊട്ടി), പ്രീത(വാഷിംഗ്ടണ്‍), തനൂജ (ആസ്‌ത്രേലിയ). മരുമക്കള്‍: സുരേഷ് മേനോന്‍ (കോഴിക്കോട്), ഗിരിധരന്‍ (ആസ്‌ത്രേലിയ), പുരുഷോത്തമന്‍ (വാഷിങ്ങ്ടണ്‍), പരേതനായ ഡേവിഡ് ഡോസണ്‍(വിങ്ങ് കമാന്‍ഡര്‍). സഹോദരങ്ങള്‍: ജാനകി അമ്മ, പരേതരായ കെ പി നാരായണന്‍ നായര്‍, കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, ലക്ഷ്മിഅമ്മ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...