അമ്പലപ്പുഴ : മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ ചികിത്സ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ കുറവ്. വിവിധ വിഭാഗങ്ങളിലായി 30 മുതിര്‍ന്ന ഡോക്ടര്‍മാരുടെ കുറവുണ്ട്. ജില്ലയില്‍ വൈറല്‍ പനി അടക്കം രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു. അസോസിയേറ്റ് തസ്തികയിലാണ് കൂടുതല്‍ ഒഴിവുകള്‍. മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ അടക്കം പ്രധാന തസ്തികകളിലും ആളില്ല. ഓര്‍ത്തോ വിഭാഗം പ്രഫസര്‍ക്ക് പ്രിന്‍സിപ്പലിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. മെഡിസിന്‍, ന്യൂറോ സര്‍ജറി, പീഡിയാട്രിക് സര്‍ജറി, കാര്‍ഡിയോളജി, ഫൊറന്‍സിക്, പീഡിയാട്രിക്, ന്യൂറോളജി, കാര്‍ഡിയോളജി ന്യൂറോ മെഡിസിന്‍, അസ്ഥിരോഗ വിഭാഗങ്ങളില്‍ അടക്കമാണ് കുറവുള്ളത്.
പ്രിന്‍സിപ്പല്‍ – ഒന്ന്. ന്യൂറോസര്‍ജറി, പീഡിയാട്രിക് സര്‍ജറി, കാര്‍ഡിയോളജി, ഫോറന്‍സിക് വിഭാഗങ്ങളുടെ മേധാവി – നാല് ഒഴിവ്. മെഡിസിന്‍ വിഭാഗം : പ്രഫസര്‍ – രണ്ട്. പീഡിയാട്രിക് വിഭാഗം : പ്രഫസര്‍ – ഒന്ന്. ന്യൂറോളജി വിഭാഗം : പ്രഫസര്‍ – ഒന്ന്, അസോസിയേറ്റ് പ്രഫസര്‍ -രണ്ട്. കാര്‍ഡിയോളജി വിഭാഗം : പ്രഫസര്‍ – ഒന്ന്. അസോസിയേറ്റ് പ്രഫസര്‍ – രണ്ട്. ഫോറന്‍സിക്: പ്രഫസര്‍ – ഒന്ന്. അസോസിയേറ്റ് പ്രഫസര്‍ – ഒന്ന്. അസി.പ്രഫസര്‍ – ഒന്ന്.
പതോളജി വിഭാഗം : അസി.പ്രഫസര്‍ – ഒന്ന്. ന്യൂറോ മെഡിസിന്‍ വിഭാഗം : അസി.പ്രഫസര്‍ – ഒന്ന്. റേഡിയോ ഡയഗ്നോസിസ് വിഭാഗം : അസോസിയേറ്റ് പ്രഫസര്‍ – ഒന്ന്, അസി.പ്രഫസര്‍ – ഒന്ന്. അസ്ഥിരോഗ വിഭാഗം : അസോസിയേറ്റ് പ്രഫസര്‍ – ഒന്ന്. അസി.പ്രഫസര്‍ – ഒന്ന്. സൈക്യാട്രി വിഭാഗം : അസോസിയേറ്റ് പ്രഫസര്‍ – ഒന്ന്. അസി.പ്രഫസര്‍ – ഒന്ന്. ഗൈനക് വിഭാഗം : പ്രഫസര്‍ – ഒന്ന്. അസി.പ്രഫസര്‍ – രണ്ട്. ത്വഗ്രോഗ വിഭാഗം : അസോസിയേറ്റ് പ്രഫസര്‍ – ഒന്ന്. അസി. പ്രഫസര്‍ – ഒന്ന്.സ്ഥാനക്കയറ്റം ലഭിച്ച് പോയ ഡോക്ടര്‍മാര്‍ക്ക് പകരക്കാര്‍ എത്താത്തത് അടക്കം കാരണങ്ങളാലാണ് ഇത്രയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത്.