നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച്. തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടന്‍ സിദ്ദിഖ് ഉള്‍പ്പെടെ നിരവധി പേരുടെ മൊഴി പുതുതായി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 15ന് അവസാനിക്കും.

നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാക്കാനുണ്ടെന്നും, സൈബര്‍ ഫോറന്‍സിക് പരിശോധന ഫലങ്ങളും, ശബ്ദ സാമ്പിളുകളും ലഭിക്കാനുണ്ടെന്നും, കുറച്ചു സാക്ഷികളെ കൂടി ചോദ്യം ചെയ്യാനുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി മെയ് 30 മുതല്‍ ഒന്നര മാസം കൂടി സമയമനുവദിച്ചത്. ഏപ്രില്‍ 15 നകം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ കോടതി നല്‍കിയ നിര്‍ദ്ദേശം. പിന്നീട് മെയ് 30 വരെ നീട്ടി. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളിലടക്കം പരിശോധന പൂര്‍ത്തിയാകാത്തത് ചൂണ്ടിക്കാണിച്ചതോടെ ഒന്നര മാസം കൂടി സമയം അനുവദിക്കുകയായിരുന്നു.

തുടരന്വേഷണത്തിന്റെ സമയപരിധി കഴിയാനിരിക്കെ നടന്‍ സിദ്ദിഖ്, ദിലീപിന്റെ സുഹൃത്ത് ഡോ.ഹൈദരാലി, കാവ്യ മാധവന്റെ മാതാപിതാക്കള്‍ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമെത്തിയിരുന്നുവെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് കളമൊരുങ്ങിയത്. വരും ദിവസങ്ങളിലും കൂടുതല്‍ പേരുടെ മൊഴികള്‍ രേഖപ്പെടുത്തും. ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ചായിരുന്നു ക്രൈംബ്രാഞ്ച് മുന്നോട്ടു പോയത്. ഹൈക്കോടതി ഉത്തരവനുസരിച്ച്‌ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 16 ന് സമര്‍പ്പിക്കാനാണ് വിചാരണ കോടതിയും നിര്‍ദ്ദേശിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...