ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് സിഐഎസ്എഫ്.ഗുരുതര വീഴ്ചയാണുണ്ടായതെന്ന് സിഐഎസ്എഫ് ഹെഡ് ക്വാർട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു. ദില്ലി മെട്രോയിൽ സുരക്ഷയ്ക്ക് നിയോഗിച്ച ജവാൻ തന്നെ യാത്രക്കാരിയെ രഹസ്യമായി ക്യാമറയിൽ പകർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കും. ജവാനെ അടിയന്തര സ്വഭാവത്തിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തുടർനടപടികൾ ഉണ്ടാകുമെന്നും സിഐഎസ്എഫ് അറിയിച്ചു. എയിംസ് മെട്രോ സ്റ്റേഷന് സമീപം യുവതിയുടെ ദൃശ്യങ്ങൾ സിഐഎസ്എഫ് ജവാൻ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയെന്നാണ് ഗുരുതര ആരോപണം.

സംശയം തോന്നിയ സഹയാത്രക്കാർ ജവാന്റെ ഫോൺ പരിശോധിച്ചപ്പോൾ യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയതായാണ് വിവരം. പിന്നാലെ ജവാനെ യാത്രക്കാർ വളഞ്ഞ് ചോദ്യം ചെയ്തു. മെട്രോയ്ക്കുള്ളിൽ സംഘർഷാവസ്ഥയും ഉടലെടുത്തു. സംഭവം വിവാദമായതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ആരോപണവിധേയനായ ജവാനെ ഉടൻ സസ്പെൻഡ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...