നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) തീരുമാനിച്ചു. ജൂണിൽനടന്ന 87 വിഷയങ്ങളിലെ പരീക്ഷകളിൽ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നിവയാണ് വീണ്ടും നടത്തുക. ചോദ്യച്ചോർച്ചയെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കി വീണ്ടും നടത്തിയതിനുപിന്നാലെ നെറ്റിലും അത് വേണ്ടിവന്നത് എൻ.ടി.എ.യ്ക്ക് വലിയ തിരിച്ചടിയായി. അതേസമയം, പരീക്ഷകൾ നീതിയുക്തവും കൃത്യവും സുതാര്യവുമായി നടത്താൻ തുടർന്നും പ്രതിജ്ഞാബദ്ധരാണെന്ന്‌ എൻ.ടി.എ. അറിയിച്ചു. മൂന്നുവിഷയത്തിന്റെ ചോദ്യങ്ങളിൽ പിഴവുള്ളതായി പരാതികൾ വന്നതിനെത്തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ എൻ.ടി.എ. സമിതിയുണ്ടാക്കിയിരുന്നു.

വ്യാപക പിഴവുകളുണ്ടെന്ന് സമിതി കണ്ടെത്തിയതിനെത്തുടർന്നാണ് പുനഃപരീക്ഷ നടത്തുന്നത്. മുൻപ് ഉപയോഗിച്ച ഒട്ടേറെ ചോദ്യങ്ങൾ ആവർത്തിച്ചു, പണ്ഡിതരുടെ പേരുകളിലെ തെറ്റുകൾ, വ്യാകരണ പൊരുത്തക്കേടുകൾ, ചിഹ്നങ്ങളിലെ തെറ്റുകൾ, ആശയങ്ങൾക്ക് അനുചിതമായ പദപ്രയോഗങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ പിശകുകൾ ചോദ്യക്കടലാസുകളിൽ ഉള്ളതായി സമിതി കണ്ടെത്തി. പ്രമുഖ സോഷ്യോളജിസ്റ്റ് റിറ്റ്‌സർ ചോദ്യക്കടലാസിൽ പുറ്റ്‌സർ ആയി. ഇന്ത്യൻ സോഷ്യോളജിസ്റ്റ് എ.ആർ. ദേശായി എ.കെ. ദേശായിയായി. പുസ്തകങ്ങളുടെയും രചയിതാക്കളുടെയും പേരുകളിലും ഗുരുതര തെറ്റുകളുണ്ടായിരുന്നു.

ഈ മൂന്നുപേപ്പറുകളും വീണ്ടും നടത്തണമെന്ന് സമിതി ശുപാർശചെയ്തു. പിഴവുവന്ന ചോദ്യങ്ങൾ ഒഴിവാക്കിക്കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന്‌ കണ്ടെത്തിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് എൻ.ടി.എ. പറയുന്നു. മൂന്നുപരീക്ഷ വീണ്ടും നടത്തുന്നത് മറ്റ് 84 വിഷയങ്ങളിലെ ഫലപ്രഖ്യാപനത്തെ ബാധിക്കില്ലെന്ന് എൻ.ടി.എ. വ്യക്തമാക്കി. ഈ വിഷയങ്ങളുടെ ഉത്തരസൂചിക ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...