Saturday, July 5, 2025 7:19 am

ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ നിര്‍മാണം പുരോഗമിക്കുന്നു ; ഭാരപരിശോധന

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കെ.എസ്‌.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ഒരുങ്ങുന്ന മൊബിലിറ്റി ഹബ്ബിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
ഭാരപരിശോധന അടുത്തയാഴ്ച. ഹബ്ബിന്റെ ടെസ്റ്റ് പൈലിങ് ഒരുമാസം മുമ്പ് നടത്തിയെന്ന് നിര്‍മാണച്ചുമതലയുള്ള ഇന്‍കെല്‍ ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു. ടെസ്റ്റ് പൈലിങ് നടത്തി കുറഞ്ഞത് 28 ദിവസം കഴിഞ്ഞേ മണ്ണിന്റെ ഉറപ്പ് അറിയാന്‍ ഭാരപരിശോധന നടത്താവൂ. പൈലിങ് നടത്താന്‍ ഗാരേജിന്റെ വടക്കേ അറ്റത്തെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17നാണ് കല്ലിട്ടത്.

താല്‍ക്കാലിക ഗാരേജിനായി വളവനാട് സിഎച്ച്‌സിക്ക് സമീപം തുടങ്ങിയ നിര്‍മാണം പുരോഗമിക്കുകയാണ്. പാര്‍ക്കിങ് ഗ്രൗണ്ടും തയ്യാറായി. ഗാരേജിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായി. സ്റ്റീലുകൊണ്ടുള്ള 24 കോളം (തൂണുകള്‍) ഉപയോഗിച്ചാണ് ഗാരേജ് നിര്‍മാണം. കോളങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. ഇനിയിവ ഉറപ്പിക്കണം. മേല്‍ക്കൂരയും സ്റ്റീല്‍ (സ്ട്രക്ചറല്‍ ട്രസ്) ഉപയോഗിച്ചാണ് നിര്‍മാണം. 19 സ്ട്രക്ചറല്‍ ട്രസും തയ്യാറായി.

കോളങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കേണ്ട ബീമുകളുടെ നിര്‍മാണം നടക്കുന്നു. 36 ബീം വേണം. ഇതില്‍ 14 എണ്ണം പൂര്‍ത്തിയായി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിലവിലെ ഗാരേജ് വളവനാട്ടേക്ക് മാറ്റും.ഒന്നേമുക്കാല്‍ ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 4.07ഏക്കറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഹബ് നിര്‍മാണം. 58,000 ചതുരശ്രയടി ബസ് ടെര്‍മിനല്‍ ഏരിയയാണ്.യാത്രക്കാരെ കയറ്റാനും ഇറക്കാനും 17 സ്ഥലങ്ങള്‍. താഴത്തെ നിലയില്‍ കഫ്റ്റീരിയ, കാത്തിരിപ്പ് സ്ഥലങ്ങള്‍, ശൗചാലയങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ഡെസ്ക് എന്നിവയുണ്ട്. ഒന്നാംനിലയില്‍ 37 ബസ് പാര്‍ക്കിങ്ങ്. മൂന്നുനിലകളിലായി വാണിജ്യാവശ്യത്തിന് 32,628 ചതുരശ്ര അടി. 40 സിംഗിള്‍ റൂം (സ്ത്രീകള്‍ക്ക് – 21, പുരുഷന്മാര്‍ക്ക് – 19) വാടകയ്ക്കുണ്ട്.നാല് സ്റ്റാര്‍ ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, സ്യൂട്ട് റൂമുകള്‍, ബാര്‍, സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, മേല്‍ക്കൂരത്തോട്ടം, മള്‍ട്ടിപ്ലക്സ് തിയേറ്റര്‍, വെയിറ്റിങ് ലോബി, ടിക്കറ്റ് കൗണ്ടര്‍, ഫുഡ് കോര്‍ട്ട് എന്നിവയുമുണ്ട്. പ്രത്യേക ബ്ലോക്കില്‍ ബസ് വര്‍ക്ക്ഷോപ്പുകളും ഗാരേജും തയ്യാറാക്കും. മെയിന്റനന്‍സ് ചേമ്പറുള്ള ബേസും കെ.എസ്‌.ആര്‍.ടി.സി ഓഫീസും സ്റ്റാഫിന് പ്രത്യേക താമസസൗകര്യവുമുണ്ടാകും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യ മന്ത്രി ഇന്ന് സന്ദർശനം നടത്തിയേക്കും

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ഇന്ന്...

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

0
തൊടുപുഴ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം...

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം തുടരും

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം...

പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജ ഇഷ്ടദാന കരാറുണ്ടാക്കി ഭൂ മാഫിയ തട്ടിയെടുത്ത്...

0
തിരുവനന്തപുരം : തലസ്ഥാനത്ത് ജവഹർ നഗറിലെ പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന...