Tuesday, May 21, 2024 9:46 pm

കാലാവസ്ഥ ഓകെയായി – തക്കാളി വില താഴോട്ട് ; കേരളത്തില്‍ മാറ്റമില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 100 കടന്ന തക്കാളിവില താഴേക്ക്. കാലാവസ്ഥ അനുകൂലമായതോടെ വിളവെടുപ്പ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തക്കാളി വില 40 രൂപയിലെത്തിയത്. എന്നാല്‍ കേരളത്തില്‍  ഇപ്പോഴും 80ന് മുകളിലാണ് വില. നവംബറില്‍ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കനത്ത മഴകാരണമാണ് തക്കാളിവില അപ്രതീക്ഷിതമായി ഉയര്‍ന്നത്. കൃഷിനാശവും വെള്ളപ്പൊക്കവും വിതരണ പ്രശ്‌നങ്ങളുമായിരുന്നു വില ഉയരാന്‍ കാരണം. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിപണിയിലേക്ക് തക്കാളി എത്തിത്തുടങ്ങി. ആന്ധ്രയിലെ ചിറ്റൂര്‍, അനന്ത്പുര്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയ തോതില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തക്കാളി ലോഡ് പോയി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വിളവ് മെച്ചപ്പെട്ടു.

അതേസമയം കേരളത്തിലെ പച്ചക്കറി വിലയില്‍ കാര്യമായ കുറവുണ്ടായില്ല. മുരിങ്ങാക്കായ വില കിലോക്ക് 300 രൂപ പിന്നിട്ടു. പല ഇനങ്ങള്‍ക്കും ഒക്ടോബറിലെ വിലയേക്കാള്‍ ഇരട്ടിവില നല്‍കേണ്ടി വരുന്നു. വിലകുറക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടലും ഫലം കാണുന്നില്ല. വരും ദിവസങ്ങളില്‍ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പച്ചക്കറി എത്തുമെന്നും തക്കാളിക്കടക്കം വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പകര്‍ച്ചവ്യാധി പ്രതിരോധം ; ആര്‍ആര്‍ടി നിലവില്‍ വന്നു, കണ്‍ട്രോള്‍ റൂം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ്...

കുവൈത്തിൽ വിസാ നിയമ ഭേദഗതി നടപ്പാക്കുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വിസാ നിയമ ഭേദഗതി നടപ്പാക്കുന്നു. തൊഴിൽ വിസ,...

വായ്പ്പൂരിൽ ഏഴു പേരെ കടിച്ച കുറുനരിക്ക് പേവിഷബാധ

0
മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ ഏഴുപേരെ കടിച്ച കുറുനരിക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തി. തിരുവനന്തപുരം...

ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കുടുംബ സംഗമം നടത്തി

0
മനാമ : ബഹ്‌റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ...