ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കുടുംബ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

മനാമ : ബഹ്‌റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം നടത്തി. സോഫിയ ഗാർഡനിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ
ജ്വാല മ്യൂസിക്കൽ ടീമിന്റെ മ്യൂസിക്കൽ നൈറ്റും കുട്ടികളുടെ വിവിധ കലാപരിപാടികളോടും കൂടി നടന്ന കുടുംബ സംഗമത്തിൽ ജില്ലാ പ്രസിഡന്റ്‌ ജാലിസ് കെ കെ അധ്യക്ഷത വഹിച്ചു. ഒഐസിസി ദേശീയ പ്രസിഡണ്ട് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യാതിഥിയായിരുന്നു. കോട്ടക്കൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റും പുതുപ്പണം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ ഷൗക്കത്തലി,
ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായിരുന്ന ഷമീം, കെ സി ഒ ഐസിസി ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ ജനറൽ സെക്രട്ടറിയും കോഴിക്കോട് ഇൻചാർജുമായ സെയ്ദ് എം എസ്, വൈസ് പ്രസിഡണ്ട് മാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ പാനായി, ജില്ലാ ട്രഷറർ പ്രദീപ്‌ മൂടാടി, സെൻട്രൽ മാർക്കറ്റ് പ്രസിഡന്റ് ചന്ദ്രൻ വളയം മുൻ ജില്ലാ പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോ നൽകിയും നാട്ടിൽ നിന്നും സന്ദർശനത്തിന് വന്ന ശ്രീ വിജയൻ തോട്ടകണ്ടിയേയും പനായിടത്തിൽ ശ്രീമതിയെയും പൊന്നാട അണിയിച്ചും ആദരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ സുബിനാസ് കിട്ടു, മുനീർ പേരാമ്പ്ര, സുരേഷ് മണ്ടോടി, രവി പേരാമ്പ്ര, റഷീദ് മുയിപ്പോത്ത്‌, വാജിദ് എം, ഷാജി പി എം, ഫൈസൽ പാട്ടാണ്ടി , ടി പി അസീസ് മൂലാട്, സത്യൻ പേരാമ്പ്ര, അബ്ദുൽസലാം മുയിപ്പോത്ത്, അസീസ് എംസി, റോഷ്ജിത്ത്, ജയകൃഷ്ണൻ, തസ്തക്കീർ കെ പി, സുരേഷ് പാലേരി, രവീന്ദ്രൻ നടയമ്മൽ, നൗഷാദ് പേരാമ്പ്ര, തുളസീദാസ്, ബിജു കൊയിലാണ്ടി, ബിജു കാവുന്തറ, ഗിരീഷ് കാവുന്തറ , രാജീവൻ, അർഷാദ്, മജീദ്, സന്ധ്യാ രഞ്ജൻ, സൂര്യ റിജിത്, എന്നിവർ കുടുംബ സംഗമം നിയന്ത്രിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....