എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസ് ; ഒരാൾകൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃക്കുന്നപ്പുഴ പല്ലന മുറിയിൽ മാവുന്നയിൽ അനിൽ കുമാറാണ് (48) അറസ്റ്റിലായത്. അതേസമയം, പാലക്കാട്ട് കുഴൽപണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഇന്നലെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്ത 4 പേർക്കും ഈ കള്ളനോട്ട് ഇടപാടുമായി ബന്ധമുണ്ടെന്ന് ഏകദേശം സ്ഥിരീകരിച്ചു. കള്ളനോട്ട് കേസിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജിഷയുടെ സുഹൃത്ത് ആലപ്പുഴ ഗുരുപുരം തെക്കേവേലി വീട്ടിൽ എ.അജീഷ് കുമാർ (25), അവലൂക്കുന്ന് കരുവാരപ്പറമ്പ് ശ്രീകുമാർ (42), കാളത്ത് തറയിൽവേലി എസ്.ഷാനിൽ (38), ആര്യാട് കണ്ടത്തിൽ ഗോകുൽരാജ് (27) എന്നിവരെയാണു പാലക്കാട്ട് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നു പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുന്ന പ്രതികളെ പിന്നീടു കള്ളനോട്ട് കേസ് അന്വേഷണത്തിന്റെ ഭാഗമായി കോടതി വഴി ആലപ്പുഴ പൊലീസിനു കൈമാറുമെന്ന് വാളയാർ പൊലീസ് പറഞ്ഞു. ജിഷ ഉൾപ്പെടെ 3 പേരാണ് കള്ളനോട്ടു കേസിൽ ഇതുവരെ അറസ്റ്റിലായത്. സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.ഡി.റെജിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയിൽ സുരേഷ് ബാബു കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇരുവരും മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇവർക്കെല്ലാം കള്ളനോട്ടുകൾ കൈമാറിയിരുന്നത് കുഴൽപണം തട്ടിയെടുക്കുന്ന സംഘമാണെന്നാണു വിവരം. എന്നാൽ, കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളും അനധികൃത മദ്യവും പിടികൂടി

0
റാന്നി : ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി റാന്നി...

സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് നടത്തിയത് സമാനതകളില്ലാത്ത ത്യാഗോജ്വല സമരം : മന്ത്രി പി.സി വിഷ്ണുനാഥ്

0
പത്തനംതിട്ട : ഇന്ത്യ രാജ്യം നേടിയെടുത്തതും ഇന്ന് അനുഭവിക്കുന്നതുമായ സ്വതന്ത്ര്യത്തിന് ഇൻഡ്യൻ...

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തിൽ വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരം : കെ.ഐ ഇടിക്കുള

0
പത്തനംതിട്ട : സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളർച്ചക്ക് വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരമായിരുന്നുവെന്നും...

കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ആഘോഷം നടന്നു

0
മലയാലപ്പുഴ : . കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ...