ബാറിലെ മദ്യം വീട്ടില്‍ കൊണ്ടുപോയി വിറ്റു : വിറ്റത് അഞ്ചര ലക്ഷം രൂപയുടെ മദ്യം ; ബാർ ഉടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ലോക്ഡൗണില്‍ അടച്ച ബാറില്‍ നിന്ന് ബാറുടമ വീട്ടില്‍ കൊണ്ടുപോയി വിറ്റത് അഞ്ചര ലക്ഷം രൂപയുടെ മദ്യം. മലപ്പുറം വണ്ടൂരിലെ ബാറുടമയാണ് അനധികൃത മദ്യക്കച്ചവടത്തില്‍ അറസ്റ്റിലായത്. വണ്ടൂർ സിറ്റി പാലസ് ബാർ ഉടമ നരേന്ദ്രനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്‍റലിജൻസ് വിഭാഗത്തിന് കിട്ടിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബാറിലെ മദ്യം ഇയാല്‍ വീട്ടില്‍ കൊണ്ടുപോയി വിറ്റത് കണ്ടെത്തിയത്. ലോക്ഡൗൺ കാലത്ത് ബാർ എക്സൈസ് പൂട്ടി സീല്‍ ചെയ്തിരുന്നു. പൂട്ട് പൊളിച്ചാണ് മദ്യം കടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാറിലെ സ്റ്റോക്കില്‍ മൂന്നൂറ്റി അറുപത് ലിറ്റര്‍ മദ്യത്തിന്‍റെ കുറവുണ്ട്. ബാറിലെ കൂടാതെ മാഹിയില്‍ നിന്ന് കൊണ്ടുവന്ന മദ്യവും ഇയാള്‍ വിറ്റിരുന്നു. നാനൂറ് രൂപയുടെ മദ്യം മൂവായിരം രൂപക്ക് വരെ വിറ്റിരുന്നതായാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. ഉടമ നരേന്ദ്രനൊപ്പം മദ്യ വില്‍പ്പനക്ക് സഹായം ചെയ്ത മൂന്ന് ബാർ ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....