കൊവിഡ് 19 ല്‍ കുലുങ്ങാതെ മദ്യവിപണി ; ബെവ്കോയില്‍ പ്രതിദിന വരുമാനം 40 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകള്‍ അടച്ചിടുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വില്‍പ്പനയില്‍ കാര്യമായ കുറവില്ലെന്നും ജീവനക്കാര്‍ക്ക് മാസ്കുകള്‍ നല്‍കിയിട്ടുണ്ടെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.

ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. മദ്യം കിട്ടാത്ത അവസ്ഥ വന്നാല്‍ സ്ഥിരം മദ്യപാനികള്‍ മറ്റ് വഴികള്‍ തേടും. അത് മറ്റൊരു ദുരന്തത്തിന് വഴിവച്ചേക്കുമെന്നാണ് സര്‍ക്കാരിന്‍റെ ഭീതി. സംസ്ഥാനത്ത് പ്രതിദിനം 40 കോടിയോളം രൂപയുടെ മദ്യവില്‍പ്പനയാണ് ബിവറേജസ് വില്‍പനശാലകളിലൂടെ മാത്രം നടക്കുന്നത്. കൊവിഡ് ഭീതിയുടെ പേരില്‍ മദ്യവില്‍പ്പനശാലകള്‍ അടക്കരുതെന്ന ആവശ്യവുമായി മദ്യപാനികളുടെ സംഘടന രംഗത്തെത്തിയിട്ടുമുണ്ട്.

അതേസമയം ബാറുകളില്‍ കൂട്ടമായി ആളുകള്‍ എത്തി മദ്യപിക്കുന്നതും പൊതു ഗ്ളാസ്സുകള്‍ ഉപയോഗിക്കുന്നതും രോഗ സാധ്യത കൂട്ടുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ അഭിപ്രായം. കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന് ഏറ്റവും അത്യാവശ്യം ചെയ്യേണ്ടത് ആളുകള്‍ കൂട്ടം കൂടന്നത് ഒഴിവാക്കുകയാണ്. ബിവറേജസ് കൗണ്ടറുകളിലെ ആള്‍ക്കൂട്ടവും ഒഴിവാക്കേണ്ടതാണെന്നും ഐഎംഎ വൈസ് പ്രസിഡന്‍റ്  ഡോ. സുള്‍ഫി അഭിപ്രായപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...