Wednesday, July 3, 2024 3:46 pm

ആപ്പിന് അന്തിമാനുമതി കിട്ടിയില്ല ; മദ്യവിൽപ്പന വൈകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മദ്യവിതരണത്തിന് ക്യൂ ഏർപ്പെടുത്താൻ ബിവറേജസ് കോർപ്പറേഷൻ സജ്ജീകരിച്ച മൊബൈൽ ആപ്പിന് അന്തിമാനുമതി കിട്ടിയില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കാനുള്ള അന്തിമാനുമതിക്കു വേണ്ടിയാണ് ബിവറേജസ് അധികൃതർ കാത്തിരിക്കുന്നത്.

ആദ്യം തയ്യാറാക്കിയ ആപ് ഗൂഗിളിന്റെ സുരക്ഷാ പരിശോധനയ്ക്കു നൽകിയിരുന്നു. ചില മാറ്റങ്ങൾ അവർ നിർദേശിച്ചു. ഇതുപ്രകാരം മാറ്റംവരുത്തിയ ആപ്ലിക്കേഷൻ വീണ്ടും നൽകിയിട്ടുണ്ട്. അനുമതി കിട്ടിയാൽ ഉടൻ മദ്യവിൽപ്പനയ്ക്കുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഈ നടപടിക്രമത്തെ ആശ്രയിച്ച് മദ്യവിൽപ്പന വൈകാനിടയുണ്ട്.

ബിവറേജസ് കോർപ്പറേഷന്റെ വെർച്വൽ ക്യൂവിൽ ഉൾപ്പെടുത്തുന്നതിന് ബാർ, ബിയർ, വൈൻ പാർലർ ലൈസൻസികൾ അപേക്ഷ സമർപ്പിക്കേണ്ട സമയം കഴിഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെയാണ് അനുവദിച്ചിരുന്നത്. 50 രൂപ മുദ്രപ്പത്രത്തിൽ സത്യവാങ്‌മൂലവും നൽകണം. ബിവറേജസിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തശേഷം അസൽ രേഖകൾ വെയർഹൗസ് മാനേജർമാർക്കു നൽകണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നിയിൽ രാത്രിയില്‍ വീടു കയറി മദ്യവും സ്വര്‍ണ്ണവും കവര്‍ന്ന കേസിൽ രണ്ടു പ്രതികള്‍ പിടിയില്‍

0
റാന്നി: രാത്രിയില്‍ വീടു കയറി മദ്യവും സ്വര്‍ണ്ണവും കവര്‍ന്ന കേസിലെ രണ്ടു...

ഇട്ടിയപ്പാറ ബൈപാസ് റോഡിലെ കണ്ടനാട്ട് പടിയിൽ അപകടകെണിയായി മാറിയ കുഴികൾ അടച്ച് കോൺക്രീറ്റ് ചെയ്യാൻ...

0
റാന്നി: ഇട്ടിയപ്പാറ ബൈപ്പാസ് റോഡിലെ കണ്ടനാട്ട് പടിയിൽ അപകടകെണിയായി മാറിയ കുഴികൾ...

കാമ്പസുകളില്‍ എസ്എഫ്ഐയുടെ ഇടിമുറികള്‍ സജീവമെന്ന് കെ സുധാകരന്‍

0
തിരുവനന്തപുരം: എസ്എഫ്ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്‍റ്...

തോൽവിക്ക് പിന്നാലെ അണ്ണാമലൈ രാഷ്ട്രീയത്തിൽനിന്ന് ഇടവേളയെടുത്ത് വിദ്യാഭ്യാസത്തിനായി ബ്രിട്ടനിലേക്ക്

0
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ, തമിഴ്‌നാട് ബിജെപി അധ്യക്ഷനും...