ആപ്പിന് അന്തിമാനുമതി കിട്ടിയില്ല ; മദ്യവിൽപ്പന വൈകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മദ്യവിതരണത്തിന് ക്യൂ ഏർപ്പെടുത്താൻ ബിവറേജസ് കോർപ്പറേഷൻ സജ്ജീകരിച്ച മൊബൈൽ ആപ്പിന് അന്തിമാനുമതി കിട്ടിയില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കാനുള്ള അന്തിമാനുമതിക്കു വേണ്ടിയാണ് ബിവറേജസ് അധികൃതർ കാത്തിരിക്കുന്നത്.

ആദ്യം തയ്യാറാക്കിയ ആപ് ഗൂഗിളിന്റെ സുരക്ഷാ പരിശോധനയ്ക്കു നൽകിയിരുന്നു. ചില മാറ്റങ്ങൾ അവർ നിർദേശിച്ചു. ഇതുപ്രകാരം മാറ്റംവരുത്തിയ ആപ്ലിക്കേഷൻ വീണ്ടും നൽകിയിട്ടുണ്ട്. അനുമതി കിട്ടിയാൽ ഉടൻ മദ്യവിൽപ്പനയ്ക്കുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഈ നടപടിക്രമത്തെ ആശ്രയിച്ച് മദ്യവിൽപ്പന വൈകാനിടയുണ്ട്.

ബിവറേജസ് കോർപ്പറേഷന്റെ വെർച്വൽ ക്യൂവിൽ ഉൾപ്പെടുത്തുന്നതിന് ബാർ, ബിയർ, വൈൻ പാർലർ ലൈസൻസികൾ അപേക്ഷ സമർപ്പിക്കേണ്ട സമയം കഴിഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെയാണ് അനുവദിച്ചിരുന്നത്. 50 രൂപ മുദ്രപ്പത്രത്തിൽ സത്യവാങ്‌മൂലവും നൽകണം. ബിവറേജസിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തശേഷം അസൽ രേഖകൾ വെയർഹൗസ് മാനേജർമാർക്കു നൽകണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...