തിരുവനന്തപുരത്ത് മദ്യപസംഘത്തിന്റെ ആക്രമണം ; വീട്ടമ്മയ്ക്കും മക്കൾക്കും പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും മദ്യപസംഘത്തിന്റെ ആക്രമണം. ധനുവച്ചപുരത്ത് മദ്യപസംഘത്തെ ചോദ്യം ചെയ്ത വീട്ടമ്മയെയും മക്കളെയും ആക്രമിച്ചു. വീട്ടമ്മ താമരി, മക്കളായ സുരേഷ്, അനീഷ്, മരുമകള്‍ ഷീജ എന്നിവർക്കാണ് മർദ്ദനമേറ്റത്. താമരിയും ഷീജയും ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസികളായ സാമും സംഘവുമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.

ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത്. സാമും സുഹൃത്തുക്കളും മദ്യപിച്ച ബഹളമുണ്ടാക്കിയത് താമരിയും മക്കളും ചോദ്യം ചെയ്തു. ഇതോടെ 20 പേരടങ്ങുന്ന സംഘം ഇവരുടെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. താമരിയുടെ മക്കളായ സുരേഷിനെയും അനീഷിനെയും അക്രമസംഘം അടിച്ചു. താമരിക്കും മരുകള്‍ ഷീജയ്ക്കും മർദ്ദനമേറ്റു. വീട്ടുപകരങ്ങളും അടിച്ചു തകർത്തു.

പോലീസെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. ഇന്നലെ രാത്രി പരിക്കേറ്റ അനീഷിനെയും പോലീസ് കസ്റ്റഡിലെടുത്തിരുന്നു. പക്ഷെ ഇന്ന് രാവിലെ വിട്ടയച്ചു. പോലീസ് ഒത്തു തീർപ്പിന് ശ്രമിക്കുന്നുവെന്നാണ് പരാതിക്കാരുടെ ആരോപണം. എന്നാൽ അനീഷിന്റെ സുരക്ഷയെ കരുതിയാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതായും പാറശാല പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...