ലഹരിമുക്ത കലാലയങ്ങള്‍ സമൂഹത്തിന്റെ ഭാവി പ്രകാശദൂരിതമാകും : ജോസ് കെ. മാണി എം. പി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വിദ്യാലയങ്ങളെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കാനും ലഹരി വിരുദ്ധ സമൂഹത്തിനായി ഒന്നിച്ച് കൈകോര്‍ക്കുവാനുള്ള ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കണമെന്ന് ജോസ് കെ മാണി എം. പി പറഞ്ഞു. യുവാക്കളുടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടേയും ഇടയില്‍ ലഹരി മരുന്നുകളുടെ ഉപയോഗങ്ങള്‍ കേരളത്തില്‍ കൂടി വരുന്നുവെന്നുള്ളത് ആശങ്കയോടെ മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ. യുവതലമുറയെ രക്ഷിക്കാന്‍ മത രാഷ്ട്രീയ പ്രസ്ഥാനങ്ങളും സര്‍ക്കാരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ലഹരി മുക്ത കലാലയങ്ങള്‍ സമൂഹത്തിന്റെ ഭാവി പ്രകാശദൂരിതമാകുമെന്നും ജോസ് കെ മാണി എം. പി അഭിപ്രായപ്പെട്ടു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ‘എന്റെ വിദ്യാലയം ലഹരിമുക്തം’ എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുറ്റകൃത്യങ്ങളുടെയും അപകടങ്ങളുടെയും എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യം അപകടകരമാണെന്നും ലഹരി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ശത്രുവാണന്നും മാതാപിതാക്കളും അദ്ധ്യാപകരും ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍. എ മുഖ്യാതിഥിയായിരുന്നു. ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. സി. സി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ്, കെ. സി. സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജോജി പി. തോമസ്, സംസ്ഥാന സമിതി അംഗങ്ങളായ ഡോ. ജയ്‌സി കരിങ്ങാട്ടില്‍, ലിനോജ് ചാക്കോ, പ്രധാന അധ്യാപിക ബീന ബേബി എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ എന്റെ വിദ്യാലയം ലഹരി മുക്തം പദ്ധതി നടപ്പിലാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...