Saturday, May 18, 2024 7:31 am

അനധികൃത റിസോര്‍ട്ടില്‍ ബാര്‍ ഒരുക്കി ലഹരിപാര്‍ട്ടി; പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി തെളിവെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊച്ചിയിലെ അനധികൃത റിസോര്‍ട്ടില്‍ ബാര്‍ ഒരുക്കി ലഹരിപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഉടമ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തെളിവെടുപ്പ് നടത്തി. ഒരു മാസത്തിനകം ആഭ്യന്തര സെക്രട്ടറി നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടന്നത്. പരാതിക്കാരനായ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റും സാമൂഹിക പ്രവര്‍ത്തകനുമായ കെ.വി ഷാജി ഹാജരായി രേഖകള്‍ സമര്‍പ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരും വിചാരണക്ക് ഹാജരായിരുന്നു. ലഹരിപാര്‍ട്ടി നടത്തിയതിന് പി.വി അന്‍വറിനെതിരെ കേസെടുക്കണമെന്നും നാവികസേന ആയുധസംഭരണ ശാലക്ക് സമീപം നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടം രാജ്യസുരക്ഷക്ക് ഭീഷണിയായതിനാല്‍ കേന്ദ്ര ഏജന്‍സികളെ അറിയിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.

കൊച്ചിയിലെ അനധികൃത റിസോര്‍ട്ടില്‍ ബാര്‍ സജ്ജീകരിച്ച് ലഹരി പാര്‍ട്ടി നടത്തിയതിന് ഉടമസ്ഥനായ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ ഒരു മാസത്തിനകം ആഭ്യന്തര സെക്രട്ടറി നടപടിയെടുക്കണമെന്നാണ് ഏപ്രില്‍ രണ്ടിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതില്‍ വീഴ്ചവരുത്തിയാല്‍ പരാതിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള ആലുവ എടത്തലയിലെ ജോയ് മാത്യു റിസോര്‍ട്ട് എന്ന നമ്പറിടാത്ത അനധികൃത കെട്ടിടത്തില്‍ ലഹരിപാര്‍ട്ടി നടക്കുന്നതിനിടെ 2018 ഡിസംബര്‍ എട്ടിന് രാത്രി പതിനൊന്നരക്ക് ആലുവ എക്‌സൈസ് സി.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. ഇവിടെ നിന്നും അഞ്ചു പേരെ അറസ്റ്റു ചെയ്യുകയും മദ്യമടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഏതെങ്കിലും കെട്ടിടത്തില്‍ അനധികൃതമായി മദ്യം നിര്‍മ്മിക്കുകയോ വില്‍പ്പന നടത്തുകയോ സൂക്ഷിക്കുകയോ ചെയ്താല്‍ അബ്ക്കാരി നിയമം 64 എ പ്രകാരം കെട്ടിട ഉടമക്കെതിരെയും കേസെടുക്കേണ്ടതാണ്. എന്നാല്‍ പി.വി അന്‍വറിനെതിരെ കേസെടുക്കാതെ കെട്ടിടം സൂക്ഷിപ്പുകാരനായ അലി അക്ബറിനെ സാക്ഷിയാക്കിയാണ് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചത്. നമ്പറിടാത്ത അനധികൃത കെട്ടിടത്തില്‍ ബാര്‍ കൗണ്ടര്‍ ഒരുക്കിയാണ് അനധികൃത മദ്യവില്‍പ്പനയും ലഹരിപാര്‍ട്ടിയും നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിരുന്നു. എന്നിട്ടും ഉടമസ്ഥനായ അന്‍വറിനെതിരെ കേസെടുക്കാത്തതിനെതിരെ ബാഹ്യ ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷാജി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടപടിയുണ്ടാകാഞ്ഞതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോ​ളിം​ഗ് ക​ണ​ക്കു​ക​ള്‍ പുറത്തുവിടണം ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നോ​ട്ടീ​സ​യ​ച്ച് സു​പ്രീം കോ​ട​തി

0
​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ക​ണ​ക്കു​ക​ള്‍ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് 48 മ​ണി​ക്കൂ​റി​ന​കം...

ചൈനയിൽ നിന്നുള്ള മുഴുവൻ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി ; ജൂൺ പകുതിയോടെ ട്രയൽ റൺ

0
വിഴിഞ്ഞം(തിരുവനന്തപുരം): തുറമുഖത്ത് സ്ഥാപിക്കുന്ന 32 ക്രെയിനുകളിൽ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാം എത്തി. നാല്...

ഗോ​വ​ധം നി​രോ​ധി​ക്കും ; അ​മി​ത് ഷാ

0
പാ​റ്റ്ന: ന​രേ​ന്ദ്ര മോ​ദി മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഗോ​വ​ധം നി​രോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര...

സംസ്ഥാനത്ത് ഇന്നും മഴ : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ഒമ്പത് ജില്ലകളിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ...