മലപ്പുറം : മുസ്‍ലിം ലീഗിനുള്ളില്‍ തീവ്രവാദികള്‍ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശബരിമലയിലും പള്ളിത്തര്‍ക്കത്തിലും ബീഫ് വിഷയത്തിലും സിപിഎമ്മിന് ഇരട്ടത്താപ്പാണ്. അലനും താഹയും മാവോയിസ്റ്റുകളാണെങ്കില്‍ സര്‍ക്കാര്‍ എന്‍ഐഎയെ എതിര്‍ക്കുന്നതെന്തിനെന്നും മുരളീധരന്‍ കരിപ്പൂരില്‍ ചോദിച്ചു.
കേസില്‍ മുഖ്യമന്ത്രി കൊക്കൊണ്ട ആദ്യനിലപാടില്‍ നിന്ന് പിന്നോട്ട് മാറിയതും വിവാദത്തിനിടയാക്കിയിരുന്നു. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്ന പന്തീരാങ്കാവ് കേസിലെ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പൂറത്താക്കിയതായി കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചിരുന്നു