അലി ഖമനയിയുടെ സംസ്കാരം : മകൻ മൊജ്തബ പങ്കെടുക്കില്ല ; ചടങ്ങുകൾ ആറ് ദിവസം നീളും

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ആറ് ദിവസം നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ. ചടങ്ങുകളിൽ മകൻ മൊജ്തബ പങ്കെടുക്കില്ല. ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ടെഹ്‌റാനിൽ നടക്കുന്ന ഔദ്യോഗിക സംസ്കാര ചടങ്ങുകളിൽ പതിനായിരക്കണക്കിന് സാധാരണക്കാരും അന്താരാഷ്ട്ര പ്രമുഖരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലുള്ള കടുത്ത സുരക്ഷാ ആശങ്കകൾ കാരണം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനയി പരസ്യമായി പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഇന്ത്യയിലെ പരമോന്നത നേതാവിന്റെ പ്രതിനിധിയായ ആയത്തുള്ള ഹക്കീം ഇലാഹി വ്യക്തമാക്കി.

മൊജ്തബ ഖമനയിക്ക് വ്യക്തിപരമായി ചടങ്ങിൽ പങ്കെടുക്കാനും അനുശോചനം അറിയിക്കാൻ എത്തുന്നവരെ നേരിൽ കാണാനും ആഗ്രഹമുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാൽ അതിനുള്ള സാധ്യത വളരെ കുറവാണെന്ന് ഇലാഹി പറഞ്ഞു. ആറ് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങുകളിൽ, ജൂലൈ 7ന് തെഹ്‌റാനിന് തെക്കുള്ള വിശുദ്ധ നഗരമായ കോമിൽ നടക്കുന്ന ചടങ്ങുകളും രാജ്യത്തുടനീളമുള്ള മറ്റ് മതപരമായ ചടങ്ങുകളും ഉൾപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ കുഴിച്ചുമൂടണമെന്നത് ഇസ്ലാമിക നിലപാടല്ല ; വിശദീകരണവുമായി കാന്തപുരം

0
തൃശൂര്‍: സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി...

എഫിആർഎ ഭേദഗതി ബിൽ പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി; അധ്യക്ഷനായി സഞ്ജയ് ജയ്സ്വാൾ

0
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറിൽനിന്നുള്ള...

അമേരിക്കയിൽ നിന്ന് സ്വർണം മാറ്റി നെതർലാൻഡ്സ് ; ആഗോള രാഷ്ട്രീയ സാഹചര്യം കാരണമെന്ന് ഡച്ച്...

0
ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ,...

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...