കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച ആൽജോയ്ക്ക് യാത്രയയപ്പ് നൽകി നാട്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തൃശ്ശൂർ കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച രണ്ടാം ക്ലാസുകാരൻ ആൽജോയ്ക്ക് വൈകാരികമായി യാത്രയയപ്പ് നൽകി നാട്. വീടിന് സമീപമുള്ള പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിലെ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു. എട്ടുവയസ്സുകാരൻ ആൽജോയുടെ കളിചിരികൾ കൊണ്ട് നിറഞ്ഞിരുന്ന വീട് കണ്ണീർ കടലായി മാറിയ നിമിഷങ്ങൾ. നെഞ്ചുപൊട്ടി നിലവിളിച്ചു കരഞ്ഞ അച്ഛൻ സിൽജോയെയും അമ്മ ജോൺസിയെയും ആർക്കും ആശ്വസിപ്പിക്കാൻ ആയില്ല. കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ആൽജോയ്ക്ക് അന്ത്യവിശ്രമം.

അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൽജോയു‌ടെ മൂത്ത സഹോദരൻ അനോഷ് മിഴി തുറന്നത് നാടിനും വീടിനും ആശ്വാസമായി. നിർദ്ദേശങ്ങളോട് അനോഷ് പ്രതികരിക്കുന്നുവെന്നും വെന്റിലേറ്റർ സഹായം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ആറു മണിക്കൂറു നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് അനോഷ് വിധേയനായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...