മലപ്പുറം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ശാഖകളെല്ലാം ഒറ്റ രാത്രിൽ പൂട്ടി ഉടമകൾ മുങ്ങി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന കാരാട്ട് കുറീസ് (Karat Kuries India Pvt Ltd)എന്ന സ്ഥാപനത്തിന്റെ എല്ലാ ശാഖകളും ഒറ്റയടിക്ക് പൂട്ടിയാണ് ഉടമകൾ മുങ്ങിയത്. ഇതോടെ നിക്ഷേപകർ പരാതികളുമായി പോലീസിലെത്തി. വേങ്ങരയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ബുധനാഴ്‌ച മുതൽ അടച്ചിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച്ച രാത്രിയിൽ തന്നെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ കടത്തികൊണ്ട് പോയതായി നാട്ടുകാർ പറയുന്നു. പണം നിക്ഷേപിച്ച കരിപ്പൂർ സ്വദേശി യു വൈശാഖിന്റെ പരാതിയിൽ വേങ്ങര പോലീസ് കേസെടുത്തു. 40ഓളം പേർ ഇതിനകം വേങ്ങര പോലീസിൽ പരാതിയുമായെത്തി. 40,000 മുതൽ ആറുലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ പരാതിയുമായെത്തിയവരിലുണ്ട്.
ആഴ്ചകൾക്ക് മുന്നേ നിക്ഷേപം പിൻവലിക്കാനെത്തിയവർക്ക് ചെക്ക് കൊടുത്ത് നീട്ടിക്കൊണ്ട് പോയിരുന്നതായും നിക്ഷേപകർ പറഞ്ഞു. സ്ഥാപനത്തിന് പ്രവർത്തനാനുമതി നിഷേധിച്ചതിനാൽ തത്കാലം അടക്കുകയാണെന്നാണ് ഉടമകൾ ജീവനക്കാരെ ധരിപ്പിച്ചിട്ടുള്ളത്. ഇതേ കമ്പനിയുടെ നിലമ്പൂർ, മുക്കം, മണ്ണാർക്കാട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളും പൂട്ടിയിട്ടുണ്ട്. തിരൂർ ബി പി അങ്ങാടിയിൽ ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ച് നൂറോളം പേരെ കബളിപ്പിച്ചെന്നാണ് നിക്ഷേപകർ പറയുന്നത്. നിലമ്പൂരിൽ 2017 മുതൽ പ്രവർത്തിച്ചുവരുന്ന കാരാട്ട് കുറീസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ധന ക്ഷേമനിധി പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഉടമകളായ എടക്കര ഉണിചന്തം സ്വദേശി കെ ആർ സന്തോഷ്, എടക്കര മില്ലുംപടി സ്വദേശി പി മുബഷീർ എന്നിവരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. രണ്ട് ധനകാര്യ സ്ഥാപനങ്ങളുടെയും ഉടമകൾ ഇവർ തന്നെയാണ്. നിലമ്പൂർ മേഖലയിൽ മാത്രം 200 ഓളം പേർക്കാണ് പണം നഷ്ടമായത്. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ കയറാം….https://pathanamthittamedia.com/category/financial-scams
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.
—
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം. ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263/ 70255 53033 / 0468 233 3033.