കോന്നി : കേന്ദ്രസർക്കാറിന്റെ സാമ്പത്തിക ഉപരോധം മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളി സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിന് കാലതാമസം നേരിടുന്നു എന്ന് ജോയിൻറ് കൗൺസിലിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ. കൃഷ്ണകുമാർ പറഞ്ഞു. പത്തനംതിട്ട മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാർ അവരുടെ അവകാശങ്ങൾക്കായി പോരാടുന്നതോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയോട് കൂടി ഇന്ന് നമ്മുടെ സംസ്ഥാന നേരിടുന്ന ലഹരി ഉപയോഗവും അന്ധവിശ്വാസങ്ങൾക്ക് എതിരെയും പോരാടണമെന്ന് കൂടി പറഞ്ഞു. മേഖല പ്രസിഡൻ്റ് അനുജ സുഗതൻ്റെ അധ്യക്ഷത വഹിച്ചു. ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി അഖിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
മേഖലാ സെക്രട്ടറി സ.ശിവാനന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മനോജ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻറ് ആർ മനോജ് കുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി വി പ്രസാദ്, ജില്ലാ വനിതാ പ്രസിഡൻറ് നിത്യ സി. എസ്, സംസ്ഥാന കൗൺസിൽ അംഗം ജെ. സിനി ജില്ലാ കമ്മിറ്റി അംഗങ്ങൾ പി ബി.സുരേഷ്, ടി പി ബിനു, സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് രഞ്ജു സ്വാഗതവും എബ്രഹാം കൃതജ്ഞതയും രേഖപ്പെടുത്തി. പ്രസിഡൻറായി ഗ്രീഷ്മ (മേഖല പ്രസിഡൻ്റ്), അനുജാ സുഗതൻ (സെക്രട്ടറി) , മനോജ് ട്രഷറർ)വനിത കമ്മറ്റി ആശ (പ്രസിഡൻ്റ് ) മഞ്ജു സുകുമാരൻ ‘(സെക്രട്ടറി )എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.