കോന്നി : കർഷകർ നേരിടുന്ന വന്യ മൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് തണ്ണിത്തോട്ടിൽ നടന്ന അഖിലേന്ത്യാ കിസാൻ സഭ കോന്നി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കാട്ടുപന്നികൾ അടക്കമുള്ള വന്യ ജീവികൾ കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയാണ്. ഇത് പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണം എന്നും സമ്മേളനം ആവശ്യപ്പെട്ടു. അഖിലേന്ത്യാ കിസാൻ സഭ കോന്നി മണ്ഡലം സമ്മേളനം അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ പി ജയൻ ഉത്ഘാടനം ചെയ്തു. കോന്നി മണ്ഡലം പ്രസിഡന്റ് പി എസ് ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എ ഐ കെ എസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി റ്റി മുരുകേശ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എ ഐ കെ എസ് മണ്ഡലം സെക്രട്ടറി ഡോ എം രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, എ ഐ കെ എസ് സംസ്ഥാന കൗൺസിൽ അംഗം അഡ്വ കെ എൻ സത്യാനന്തപണിക്കർ, സി പി ഐ ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, സി പി ഐ മണ്ഡലം. സെക്രട്ടേറിയേറ്റ് അംഗം കെ സന്തോഷ്, സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, സ്വാഗത സംഘം സെക്രട്ടറി സി കെ ലാൽകുമാർ തുടങ്ങിയവർ സംസാരിച്ചു. 2 മണി മുതൽ പച്ചക്കറി – ഫലവർഗ്ഗ കൃഷി രീതികൾ എന്ന വിഷയത്തിൽ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മാത്യു എബ്രഹാം ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പി ആർ രാമചന്ദ്രൻ പിള്ള ( പ്രസിഡന്റ്), സി എസ് ജയരാജ് ( സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.