കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം : അഖിലേന്ത്യാ കിസാൻ സഭ

For full experience, Download our mobile application:
Get it on Google Play

കോന്നി : കർഷകർ നേരിടുന്ന വന്യ മൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് തണ്ണിത്തോട്ടിൽ നടന്ന അഖിലേന്ത്യാ കിസാൻ സഭ കോന്നി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കാട്ടുപന്നികൾ അടക്കമുള്ള വന്യ ജീവികൾ കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയാണ്. ഇത് പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണം എന്നും സമ്മേളനം ആവശ്യപ്പെട്ടു. അഖിലേന്ത്യാ കിസാൻ സഭ കോന്നി മണ്ഡലം സമ്മേളനം അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ പി ജയൻ ഉത്ഘാടനം ചെയ്തു. കോന്നി മണ്ഡലം പ്രസിഡന്റ് പി എസ് ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എ ഐ കെ എസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി റ്റി മുരുകേശ് സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. എ ഐ കെ എസ് മണ്ഡലം സെക്രട്ടറി ഡോ എം രാജൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, എ ഐ കെ എസ് സംസ്ഥാന കൗൺസിൽ അംഗം അഡ്വ കെ എൻ സത്യാനന്തപണിക്കർ, സി പി ഐ ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, സി പി ഐ മണ്ഡലം. സെക്രട്ടേറിയേറ്റ് അംഗം കെ സന്തോഷ്‌, സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, സ്വാഗത സംഘം സെക്രട്ടറി സി കെ ലാൽകുമാർ തുടങ്ങിയവർ സംസാരിച്ചു. 2 മണി മുതൽ പച്ചക്കറി – ഫലവർഗ്ഗ കൃഷി രീതികൾ എന്ന വിഷയത്തിൽ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മാത്യു എബ്രഹാം ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പി ആർ രാമചന്ദ്രൻ പിള്ള ( പ്രസിഡന്റ്), സി എസ് ജയരാജ്‌ ( സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...