ന്യൂ ഡല്‍ഹി : കേന്ദ്ര ബജറ്റിനെ ആന്ധ് ബീഹാര്‍ ബജറ്റെന്ന് പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്.കോൺഗ്രസ് ബജറ്റുകളിൽ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ലേയെന്ന് അവര്‍ ചോദിച്ചു.ഇന്നലത്തെ ബജറ്റുകളിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കുന്നുണ്ട്. കോൺഗ്രസിന്‍റെ ബജറ്റുകൾ ചൂണ്ടിക്കാട്ടാമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കോൺഗ്രസ് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്.വിമർശനം ഉന്നയിക്കുന്ന പാർട്ടികൾക്ക് മറുപടി നൽകാമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമർശിക്കാനാവില്ല. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും അവര്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് പാര്‍ലമെന്‍ന്‍റ് നടപടികള്‍ക്ക് ഇന്ന് തുടക്കമായത്.ആന്ധ്ര, ബിഹാർ ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചതെന്ന് മല്ലികാർജ്ജുൻ ഖർഗെ പരിഹസിച്ചു. ഖർഗെയെ രാജ്യസഭ ചെയർമാൻ വിമർശിച്ചു.അനുഭവസമ്പത്തുള്ള നേതാവ് തന്നെ നടപടികൾ തടസപ്പെടുത്തുന്നത് നിർഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.”താങ്ങ് വില ” കിട്ടിയത് ഘടകകക്ഷി നേതാക്കൾക്കെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.ഉത്തർപ്രദേശിന് പ്രഖ്യാപനങ്ങളില്ലാത്തത് മോദിക്ക് യോഗിയോടുള്ള കലിപ്പ് മൂലമെന്നും അഖിലേഷ് പരിഹസിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1