മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും ഒരു പോലെ ലഭിച്ചു ; കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും ഒരു പോലെ ലഭിച്ചതായി മുൻ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ. ഭവനം, ആരോഗ്യ ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ മോദി സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്ന് ഹിന്ദുക്കളെപ്പോലെ തന്നെ ഇന്ത്യയിലെ മുസ്ലീം സമൂഹവും പ്രയോജനം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അടിസ്ഥാന ആവശ്യങ്ങളുടെ ഗുണമേന്മയും പ്രവേശനക്ഷമതയും കണക്കാക്കുന്ന ബെയർ നെസെസിറ്റീസ് ഇൻഡക്സ് അടിസ്ഥാനമാക്കിയാണ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യന്റെ പ്രസ്താവന . 26 സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിലെ റിപ്പോർട്ടുകൾ.

2012 മുതൽ 2018 വരെയുള്ള സൂചികയിലെ വർദ്ധനവ് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരുപോലെയാണ്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും തുല്യമായി നേട്ടങ്ങൾ നൽകാൻ മോദി സർക്കാരിന് കഴിഞ്ഞു . രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടെയും നില മെച്ചപ്പെട്ടു “ അദ്ദേഹം പറഞ്ഞു. മോദി സർക്കാർ ഒരു പ്രത്യേക സമുദായത്തെ മാത്രം സേവിക്കുകയായിരുന്നില്ലെന്നും, ചില സന്ദർഭങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിച്ചതായും പ്രധാനമന്ത്രിക്ക് സാമ്പത്തിക ഉപദേശക സമിതി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...

കടുത്ത വൈദ്യുതി പ്രതിസന്ധി ; ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്

0
ധാക്ക: പ്രകൃതിവാതകക്ഷാമത്തെ തുടർന്ന് സമീപകാലത്തെ ഏറ്റവും വലിയ ഊർജ പ്രതിസന്ധി നേരിടുന്ന...