ന്യുഡല്‍ഹി : വരാനിരിക്കുന്ന എല്ലാ സര്‍വകലാശാല സെമസ്റ്റര്‍ പരീക്ഷകളും അവസാന വര്‍ഷ പരീക്ഷകളും ഡല്‍ഹി സര്‍ക്കാര്‍ റദ്ദാക്കി. ക്ലാസുകള്‍ നടക്കാത്ത സെമസ്റ്ററുകള്‍ക്ക് പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോഡിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകളിലെ വിദ്യാര്‍ഥികളെ പരീക്ഷ നടത്താതെ ഉയര്‍ന്ന ക്ലാസിലേക്ക് വിജയിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കും. പത്ത്, പ്ലസ് ടു ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനത്തിനായി എം എച്ച് ആര്‍ ഡിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുന്നതായി വിാദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ ഉത്തറവിറക്കിയിരുന്നു. യൂണിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ ഇത് അല്‍പ്പം ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
മുമ്പത്തെ കഴിവുകള്‍ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിദ്യാര്‍ഥികളെയും അടുത്ത വര്‍ഷത്തിലേക്കും, അടുത്ത സെമസ്റ്ററുകളിലേക്കും വിജയിപ്പിക്കും. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ബിരുദം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനം മൂലം ഇപ്പോള്‍ പരീക്ഷ നടത്താന്‍ ഉചിതമല്ലാത്തതിനാല്‍ വിദ്യാര്‍ഥികളുടെ താല്‍പ്പര്യം പരിഗണിച്ചാണ് തീരുമാനം എടുത്തത്. അതേസമയം വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനോ തൊഴില്‍ അപേക്ഷകള്‍ക്കോ ബിരുദം നല്‍കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.