എന്‍.ഐ.എ സംഘം കൊച്ചി കസ്റ്റംസ് ഓഫീസില്‍ സരിത്തിനെ ചോദ്യം ചെയ്യുന്നു ; മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ അക്രമാസക്തമായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരം സ്വര്‍ണക്കടത്ത് അന്വേഷണത്തിനായി എന്‍.ഐ.ഐ സംഘം കൊച്ചിയിലെത്തി. ഡി വൈ എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ എന്‍.ഐ.എ സംഘം ഇപ്പോള്‍ കൊച്ചി കസ്റ്റംസ് ഓഫീസിലാണുള്ളത്. കേസിലെ ഒന്നാം പ്രതി സരിത്തിനെ ഇവിടെ കസ്റ്റംസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസിന് പുറമെ എന്‍.ഐ.എ സംഘവും സരിത്തിനെ ചോദ്യം ചെയ്യുന്നുണ്ട്.

സരിത്തിനും സ്വപ്‌നക്കുമൊപ്പം ആരെല്ലാമാണ് ഉള്ളതെന്നായിരിക്കും എന്‍.ഐ.എ ആദ്യഘട്ടത്തില്‍ ചോദിച്ചറിയുക. സരിത്തിനെ ചോദ്യം ചെയ്യുന്നതോടെ സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍.ഐ.എ കരുതുന്നത്. സരിത്തില്‍ നിന്നും ലഭിക്കുന്ന തെളിവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ എന്‍.ഐ.എക്ക് കഴിയും.

കേസിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന സ്വപ്‌നയേയും സന്ദീപ് നായരേയും ഫാസില്‍ ഫരീദിനവെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദുബൈയിലുള്ള ഫാസിലിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. സന്ദീപിനും സ്വപ്‌നക്കുമായി കേരളത്തിന് അകത്തും പുറത്തും കസ്റ്റംസ് പരിശോധന നടക്കുന്നുണ്ട്.

അതിനിടെ മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ അക്രമാസക്തമായി. ഫ്‌ളാറ്റിന്റെ ഗ്ലാസ് അടിച്ച്‌ തകര്‍ത്ത യുവമോര്‍ച്ചക്കാര്‍ ഫ്‌ളാറ്റില്‍ കരിഓയില്‍ ഒഴിച്ചു. പോലീസെത്തി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...