ഫ്രാൻസിന്റെ ‘ഓസ്കർ’ ചുരുക്കപ്പട്ടികയിൽ ഇടം നേടി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’

For full experience, Download our mobile application:
Get it on Google Play

ഫ്രാൻസിന്റെ ‘ഓസ്കർ’ ചുരുക്കപ്പട്ടികയിൽ ഇടം നേടി പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ‘ഗ്രാന്‍ഡ് പ്രി’ പുരസ്‌കാരം നേടിയ ചിത്രമാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന റെക്കോഡും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ന് സ്വന്തം.ഫ്രാൻസിലെയും ഇന്ത്യയിലെയും നിർമാണ കമ്പനികൾ പങ്കാളിത്തത്തോടെ നിർമിച്ച ചിത്രമാണിത്. അതുകൊണ്ടു തന്നെയാണ് ഫ്രാൻസിന്റെ പട്ടികയിൽ ചിത്രം പരി​ഗണിക്കപ്പെടുന്നത്. 2025-ലെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയിൽനിന്നുള്ള ഓസ്കർ എൻട്രിയായി ചിത്രം മാറാനുള്ള സാധ്യതകൾ കാണുന്നു. മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.

ജാക്വസ് ഓഡിയാർഡിൻ്റെ എമിലിയ പെരസ്, അലക്‌സാണ്ടർ ഡുമയുടെ അഡാപ്റ്റേഷനായ ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ, അലൈൻ ഗ്യൂറോഡിയുടെ മിസ്രികോർഡിയ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റും ഫ്രാൻസിലെ ഓസ്‌കർ കമ്മിറ്റി തിരഞ്ഞെടുത്തത്. ഈ ചിത്രങ്ങളെല്ലാം തന്നെ 2024-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയറായി പ്രദർശിപ്പിച്ചവയുമാണ്. 80 ശതമാനവും മലയാളഭാഷയിലുള്ള ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ൽ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത് മലയാളികളുടെ പ്രിയ നടിയായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. പ്രഭ , അനു എന്നീ മലയാളി നഴ്സുമാരുടെ മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക...

ബത്തേരിയിലെ വിദ്യാർഥിയുടെ മരണം ; സൈക്കിൾ മരത്തിൽ ഇടിച്ചതിനെ തുടർന്നെന്ന് പോലീസ്

0
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാർഥിയുടെ മരണം അപകടത്തെത്തുടർന്നെന്ന് പോലീസിന്റെ സ്ഥിരീകരണം....

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന ഉത്തരവ് ; കർശന നടപടിയുമായി സുപ്രീംകോടതി

0
ന്യൂഡൽഹി : ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ...

നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി ; എഡിജിപി അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സതീശൻ

0
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച...