ഓഹരി വിൽപ്പനയിലൂടെ 18,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഭാരത് പെട്രോളിയം കോർപ്പറേഷൻ

For full experience, Download our mobile application:
Get it on Google Play

ഭാരത് പെട്രോളിയം കോർപ്പറേഷൻ അവകാശ ഓഹരി വിൽപ്പന വഴി 18,000 കോടി രൂപ വരെ സമാഹരിക്കുന്നു. യോഗ്യരായ ഷെയർഹോൾഡർമാർക്കുള്ള ഓഹരികളുടെ വിൽപ്പന വഴി തുക സമാഹരിക്കുന്നതിന് ബോർഡിന്റെ അനുമതി ലഭിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം നിയമപരമായ അനുമതി ലഭിക്കുന്നതിന് അനുസരിച്ച് ഫണ്ട് സമാഹരിക്കുമെന്ന് ബുധനാഴ്ച അറിയിച്ചു. വ്യാഴാഴ്ച 365.85 രൂപയിലാണ് ഓഹരി വില. കമ്പനിയുടെ ബോർഡ് മീറ്റിംഗിന് മുന്നോടിയായി ഓഹരി വില 2.11 ശതമാനം ഉയർന്നു. ഊർജ്ജ മേഖലയിലെ മുന്നേറ്റത്തിനായി മൂലധന നിക്ഷേപത്തിന് വിവിധ രീതികൾ ഡയറക്ടർ ബോർഡ് പരിഗണിക്കുമെന്ന് ഈ മാസം ആദ്യം ബിപിസിഎൽ എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു.

ഇഷ്യൂ വില, റെക്കോർഡ് തീയതി, സമയം, പേയ്‌മെന്റ് നിബന്ധനകൾ എന്നിവയുൾപ്പെടെയുള്ള അവകാശ ഇഷ്യുവിന്റെ വിശദമായ നിബന്ധനകൾ ബോർഡിന്റെ അംഗീകാരത്തിന് ശേഷം നിക്ഷേപകരെ അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി. യോഗ്യരായ നിക്ഷേപകർക്ക് ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ ഇഷ്യു ചെയ്ത് 935 കോടി രൂപ വരെ സമാഹരിക്കുമെന്ന് മാർച്ചിൽ ബിപിസിഎൽ പ്രഖ്യാപിച്ചിരുന്നു. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽപൊതുമേഖലാ കമ്പനിയുടെ അറ്റാദായം 6,780 കോടി രൂപയായിരുന്നു. മുൻവർഷത്തെ 2,559 കോടി രൂപയിൽ നിന്ന് 168 ശതമാനം വളർച്ചയാണ്‌ രേഖപ്പെടുത്തിയത്. 2023 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ പ്രവർത്തന വരുമാനം 1.23 ലക്ഷം കോടി രൂപയിൽ നിന്ന് എട്ട് ശതമാനം ഉയർന്ന് 1.33 ലക്ഷം കോടി രൂപയായി ആണ് മാറിയത്. ബിപിസിഎൽ 2023 സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് നാല് രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...