വീണാ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവിനെതിരെ ആരോപണം : സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി ; ശ്രീധരനോട് വിശദീകരണം തേടും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരസ്യ ആരോപണത്തിൽ സിപിഎം നേതൃത്വത്തിനു കടുത്ത അതൃപ്തി. കൊടുമൺ പഞ്ചായത്ത്‌ പ്രസിഡന്റും മുതിർന്ന നേതാവുമായ കെകെ ശ്രീധരനോട്‌ പാർട്ടി വിശദീകരണം തേടും. അതേസമയം, മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് ഏഴകുളം – കൈപ്പട്ടൂർ റോഡ് നിർമാണം അട്ടിമറിക്കുന്നു എന്നാരോപിച്ച് കൊടുമണ്ണിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് കെക ശ്രീധരൻ മന്ത്രിയുടെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചത്. ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണത്തിന്റെ ഭാഗമായി കൊടുമൺ സ്റ്റേഡിയം ഭാഗത്ത് ഓവുചാലിൻ്റെ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് ആക്ഷേപം. സ്വന്തം കെട്ടിടത്തിന്റെ മുൻഭാഗം സംരക്ഷിക്കാൻ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഭരണ സ്വാധീനം ഉപയോഗിക്കുന്നുവെന്നും സിപിഎം നേതാവ് ആരോപിച്ചിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു കൊടുമണ്ണിൽ നേരിട്ടെത്തി ഓട നിർമാണം അതിവേഗം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മടങ്ങി. തൊട്ടുപിന്നാലെയാണ് സിപിഎം പഞ്ചായത്ത്‌ പ്രസിഡന്റ്‌ തന്നെ ഓടയുടെ നിർമാണം തടഞ്ഞത്. പിന്നാലെ കോൺഗ്രസ്‌ പ്രവർത്തകർ സ്ഥലത്തെത്തി കൊടികുത്തി. ഭർത്താവിന് എതിരായ മുതിർന്ന നേതാവിന്റെ ആരോപണം മന്ത്രി വീണാ ജോർജിനെയും പ്രതിരോധത്തിലാക്കി.

40 കോടി ചെലവിട്ടുള്ള റോഡ് നിർമാണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കൊടുമണ്ണിൽ യുഡിഎഫ് ഹര്‍ത്താൽ പ്രഖ്യാപിച്ചത്. ഇതോടെ പാർട്ടിയും മന്ത്രിയും കൂടുതൽ പ്രതിരോധത്തിലായി. എന്നാൽ ഓവുചാലിൻ്റെ അലൈൻമെന്‍റിൽ താൻ ഇടപെട്ട് മാറ്റം വരുത്തിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്. അലൈൻമെന്‍റ് പ്രകാരം ജോർജ്ജ് ജോസഫിൻ്റെ കെട്ടിടത്തിന് മുൻപിൽ ഓടയ്ക്ക് വളവ് ഉണ്ടെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...