Sunday, March 23, 2025 2:23 am

പി.എച്ച്.ഡി ഗവേഷണത്തിനെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതം – കാലടി സംസ്കൃത സര്‍വ്വകലാശാല

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ 19-12-2024-നു നൃത്ത വിഭാഗത്തിൽ നടന്ന പി.എച്ച്.ഡി ഓപ്പൺ ഡിഫൻസ് നിർത്തിവെക്കാൻ തിസിസിന്റെ അഡ്ജുഡിക്കേറ്ററിൽ ഒരാളായ ഡോ. ദിവ്യ നെടുങ്ങാടി ആവശ്യപ്പെട്ടിരുന്നു. പ്രബന്ധത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും ദിവ്യ നെടുങ്ങാടിയുടെ ശിപാർശ ഇല്ലാത്ത റിപ്പോർട്ട് അംഗീകരിക്കാതെ നാലാമതൊരാൾക്കു പരിശോധനയ്ക്കു നല്കിയെന്നും അതു യു.ജി.സി. നിയമങ്ങൾക്കു വിരുദ്ധമാണെന്നുമാണ് അവർ സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ ചാനലിലും ആരോപിച്ചത്. ഇക്കാര്യം സർവ്വകലാശാല സിന്റിക്കേറ്റ് പരിശോധിച്ചു ദിവ്യ നെടുങ്ങാടിയുടെ വാദം ശരിയല്ലെന്നും ഓപ്പൺ ഡിഫൻസ് നടത്താമെന്നും തീരുമാനിച്ചു.

ഓപ്പൺ ഡിഫൻസിൽ ഓൺലൈനായി പങ്കെടുത്ത ഡോ. ദിവ്യ നെടുങ്ങാടിയും വക്കീലായ ഭർത്താവും ഗവേഷകയ്ക്കു് മാനസിക സമ്മർദ്ദം ഉണ്ടാവുന്ന വിധത്തിൽ പെരുമാറി. ഓപ്പൺ ഡിഫൻസിൽ അക്കാദമിക് വിഷയങ്ങൾക്കു പകരം നിയമപരമായ ചോദ്യങ്ങളാണു് അവർ ഉന്നയിച്ചത്. ഓപ്പൺ ഡിഫൻസിനു ശേഷവും സാമൂഹ്യമാധ്യമത്തിലൂടെ ഗവേഷകയ്ക്കെതിരായ ആക്രമണം തുടരുകയാണ്. യു.ജി.സി. നെറ്റ് യോഗ്യത നേടിയ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന എസ്.സി. വിഭാഗത്തില്‍പ്പെടുന്ന ഗവേഷകയെ തുടർച്ചയായി ആക്രമിച്ചുകൊണ്ടിരിക്കുന്നതു നൃത്തം പോലുള്ള മേഖലയിൽ സവിശേഷമായി ശ്രദ്ധിക്കേണ്ട സാമൂഹിക സാഹചര്യം ഇന്നു കേരളത്തിലുണ്ട്.

യു.ജി.സി. റെഗുലേഷൻ നിഷ്കർഷിക്കുന്ന കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് സർവ്വകലാശാല ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. നിക്ഷിപ്ത താല്പര്യങ്ങളോടെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പെൺകുട്ടിയെ പിന്തുടർന്ന് ആക്രമിക്കുന്നതു് ഉന്നത അക്കാദമിക നിലവാരം അവകാശപ്പെടുന്ന ഒരാൾക്കു ഭൂഷണമല്ലെന്നും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ അന്തസ്സിനെയും വിശ്വാസ്യതയെയും കളങ്കപ്പെടുത്തുന്ന രീതിയിൽ പെരുമാറിയ, പൂർവ്വവിദ്യാർത്ഥിനി കൂടിയായ ഡോ. ദിവ്യ നെടുങ്ങാടിയുടെ നടപടി ഉചിതമായില്ലായെന്ന് 18.12.2024ല്‍ ചേർന്ന സിന്റിക്കേറ്റും 21.12.2024ല്‍ ചേര്‍ന്ന അക്കാദമിക് കൗൺസിലും വിലയിരുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മികവിന്റെ നിറവില്‍ ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസ്

0
പത്തനംതിട്ട : ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍...

മൂന്നാം ഘട്ടം ഡിജിറ്റല്‍ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം നടത്തി

0
പത്തനംതിട്ട : എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും...

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

0
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ജില്ലാ മണ്ണ്...

സമ്പൂര്‍ണ ഹരിത പ്രഖ്യാപനവുമായി ആറന്മുള ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ...