തിരുവനന്തപുരം: സിനിമയിലെ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘം ആദ്യം പരിശോധിക്കുക സംവിധായകൻ രഞ്ജിത്തിനും നടൻ സിദ്ദിഖിനും എതിരായ ആരോപണങ്ങൾ. ഇരുവര്‍ക്കുമെതിരായ ആരോപണത്തിന്റെ വിശദാംശങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് മുഖേന പോലീസ് ശേഖരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ആരോപണമുന്നയിച്ച ശ്രീലേഖ മിത്രയെയും രേവതി സമ്പത്തിനെയും ഫോണില്‍ ബന്ധപ്പെടും. സിദ്ദിക്കിനെതിരായ പരാതിയാകും ഏറ്റവും ആദ്യം പരിശോധിക്കുക. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്തോ പീഡനം നടന്നുവെന്ന് പറയുന്ന മസ്കറ്റ് ഹോട്ടല്‍ ഉള്‍പ്പെടുന്ന മ്യൂസിയം പോലീസ് സ്റ്റേഷനിലോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും.
രഞ്ജിത്തിനെതിരായി പരാതി ഉന്നയിച്ച ശ്രീലേഖ മിത്രയെ ഫോണിൽ ബന്ധപ്പെട്ട് പരാതി ഉണ്ടോ എന്ന് അന്വേഷിക്കും. ശേഷം തുടർനടപടികൾ സ്വീകരിക്കും. ഞായറാഴ്ചയാണ് സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.