സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പേരിൽ അനധികൃത പിരിവെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ പേരിൽ സ്കൂളുകളിൽ അനധികൃത പിരിവെന്ന് ആക്ഷേപം. നൂറ് രൂപയുടെ കൂപ്പൺ, സ്നേഹഭവനം സംഭാവന കൂപ്പൺ എന്നിങ്ങനെ രണ്ടുരീതിയിലുള്ള സംഭാവന പിരിവാണ് ഇപ്പോൾ നടക്കുന്നതായി പറയുന്നത്. വിദ്യാർഥികളിൽനിന്ന് യാതൊരുവിധ പിരിവുകളും പാടില്ലെന്ന ബാലവാകാശ കമ്മിഷൻ ഉത്തരവ് നിലനിൽക്കവെയാണ് ഇത്തരത്തിൽ പിരിവ് നടക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് സഹായമായി സ്കൗട്ട് ചാർജുള്ള അധ്യാപകർ ആയിരംരൂപയും കുട്ടികൾ നൂറുരൂപ വീതവും കഴിഞ്ഞമാസം പിരിവ് നടന്നിരുന്നു. വിദ്യാഭ്യാസ ജില്ലാ ഓഫീസുകൾ വഴിയാണ് കൂപ്പണുകൾ സ്കൂളുകളിൽ എത്തിച്ചിരിക്കുന്നതെന്നാണ് വിവരം. അനധികൃത പിരിവിനെതിരേ അധ്യാപക സംഘടന കെ.പി.എസ്.ടി.എ. രംഗത്തുവന്നിട്ടുണ്ട്. ഏതുസമിതിയിലാണ് ഈ പിരിവിന് തീരുമാനമായതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കണമെന്നും തുടർനടപടികൾക്കായി ബാലവാകാശ കമ്മിഷനെ സമീപിക്കുമെന്നും ജില്ലാപ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി എസ്.പ്രേം എന്നിവർ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശസ്നേഹത്തിന്‍റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തി

0
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ അഭിമാനവും ദേശ സ്‌നേഹത്തിന്‍റെ ആവേശവും നിറച്ച് സായുധ...

കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ...

ഭാര്യയുമായി തർക്കം ; 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്...

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും...