Friday, June 28, 2024 5:52 am

ആയുധപരിശീലനമെന്ന് ആരോപണം ; ബിജെപി യോ​ഗം നടന്ന വീട് വളഞ്ഞ് സിപിഎം പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ബിജെപി പ്രവർത്തകന്റെ വീട്ടിൽ രാത്രി മണ്ഡലം കമ്മിറ്റി യോഗം നടക്കുന്നതിനിടെ സിപിഎം പ്രവർത്തകരെത്തി തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തതായി പരാതി. ഇവിടെ ആയുധപരിശീലനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നൂറിലേറെ പ്രവർത്തകരെത്തി വീട് വളഞ്ഞത്. ഈ വീടിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആയുധങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.വീടുവളഞ്ഞ് ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആറ് സിപിഎം പ്രവർത്തകരെയും കണ്ടാലറിയാവുന്ന 100 പേരെയും പ്രതിചേർത്ത് പയ്യന്നൂർ പോലീസ് കേസെടുത്തു. അതേസമയം ആയുധങ്ങൾ കണ്ടെടുത്തതിന് സ്വമേധയാ കേസെടുത്ത പൊലീസ് ആരെയും പ്രതിചേർത്തിട്ടില്ല.

വ്യാഴാഴ്ച രാത്രിയാണ് കുണിയനിൽ കുണ്ടത്തിൽ ബാലന്റെ വീട്ടിൽ ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ഒത്തുചേർന്നത്. ആയുധപരിശീലനം നടക്കുന്നെന്ന് ആരോപിച്ച് രാത്രി എട്ട് മണിയോടെ സിപിഎം പ്രവർത്തകർ വീടു വളയുകയായിരുന്നു. അകത്തുണ്ടായിരുന്നവരെ പിന്നീട് പോലീസ് എത്തിയാണ് രക്ഷിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ ബാലന്റെ വീട്ടുവളപ്പിൽ ചാക്കിൽ കെട്ടിയ ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ അറിയിച്ചു. രണ്ട് ഇരുമ്പ് പൈപ്പുകളും ഓരോ വാളും കത്തിയുമാണു കണ്ടെത്തിയത്. ഇവ സിപിഎമ്മുകാർ വീട്ടുവളപ്പിൽ ഉപേക്ഷിച്ചതാണെന്നു ബിജെപി ആരോപിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹിയിലെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചു ; പരാതിയുമായി അസദുദ്ദീൻ ഒവൈസി

0
ഡൽഹി: ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ ഒരുങ്ങി പ്രതിപക്ഷം

0
ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം...

വിഴിഞ്ഞത്ത് തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയുമായി ഇസ്രയേൽ കമ്പനി ; ഉറ്റുനോക്കി രാജ്യം

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ച് തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍ ; അറിയാം…

0
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ചര്‍മ്മ സംരക്ഷണത്തില്‍...